Connect with us

National

സ്വവര്‍ഗ്ഗാനുരാഗം ക്രിമിനല്‍ കുറ്റം: സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗം നിയമപരമായി തെറ്റും ക്രിമിനല്‍ കുറ്റവുമാണെന്ന് സുപ്രീംകോടതി വിധിച്ചു. സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കണമെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരേ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജികളില്‍ തീര്‍പ്പ് കല്‍പ്പിച്ചുകൊണ്ടാണ് സുപ്രീംകോടതി വിധി. ജസ്റ്റിസ് സിംഗ്‌വിയും എസ് ജെ മുഖോപാധ്യയും അടങ്ങുന്ന ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

2009 ജൂലായ് രണ്ടിനാണ് ഡല്‍ഹി ഹൈക്കോടതി സ്വവര്‍ഗാനുരാഗം തെറ്റല്ലെന്ന് വിധി പറഞ്ഞത്.അഖിലേന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ഉത്ക്കല്‍ ക്രസ്ത്യന്‍ കൗണ്‍സില്‍, ബി ജെ പി നേതാവ് ബി പി സിംഗാള്‍ തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്.

2012 ഫെബ്രുവരി 15 മുതല്‍ എല്ലാ ദിവസവും കേസില്‍ വാദം കേട്ട കോടതി കഴിഞ്ഞ മാര്‍ച്ചില്‍ വിധി പറയുന്നതിനായി മാറ്റിവെക്കുകയായിരുന്നു. സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കണം എന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്.

30 ലക്ഷത്തോളം വരുന്ന രാജ്യത്തെ സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് കനത്ത തിരിച്ചടിയാണ് കോടതി വിധി. ഇന്ത്യന്‍ ശിക്ഷാ നിയമം 377-ാം വകുപ്പ് പ്രകാരം സ്വവര്‍ഗാനുരാഗം തടവ് ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്.

സുപ്രീംകോടതി വിധി പറഞ്ഞിരിക്കുന്നത്. 2001 മുതല്‍ നടക്കുന്ന നിയമപോരാട്ടമാണ് വിധിയോടെ അവസാനിക്കുക. . ജസ്റ്റിസ് സിംഗ്‌വി വിരമിക്കുന്ന ദിനത്തില്‍ അദ്ദേഹം വിധി പറയുന്ന അവസാന കേസാണിത്.