Connect with us

Kozhikode

അല്‍പ്പന്‍മാര്‍ മതത്തെ കുറിച്ച് അഭിപ്രായം പറയരുത്: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: അല്‍പ്പന്‍മാര്‍ മതത്തെ കുറിച്ച് അഭിപ്രായം പറയരുതെന്നും മതത്തെ കുറിച്ച് അറിയാത്തവര്‍ അഭിപ്രായം പറയുന്നതുകൊണ്ടാണ് ഇസ്‌ലാം തെറ്റിദ്ധരിക്കപ്പെടുന്നതെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍.
ഇസ്‌ലാമിന് മേല്‍ ഭീകരവാദമുള്‍പ്പെടെ ചാര്‍ത്തി ഒറ്റപ്പെടുത്താന്‍ കാരണമായതും ഇത്തരം ചില ആളുകള്‍ ഇസ്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തിച്ചത് കൊണ്ടാണ്. ഇസ്‌ലാമിന്റെ സ്‌നേഹവും മൂല്യങ്ങളും പ്രചരിപ്പിക്കാന്‍ പണ്ഡിതന്‍മാര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന പാറന്നൂര്‍ പി പി മുഹ്‌യദ്ദീന്‍കുട്ടി മുസ്‌ലിയാരുടെ സ്മരണിക ടൗണ്‍ ഹാളില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിനും സമുദായത്തിനും മാതൃകയായിരുന്നു പി പിയുടെ ജീവിതമെന്നും പുതുതലമുറ ഇത് പാഠമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു
സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ആദ്യ പ്രതി ഏറ്റുവാങ്ങി. എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, വി പി എം വില്യാപ്പള്ളി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സി എച്ച് റഹ്മത്തുല്ല സഖാഫി എളമരം, ഡി സി സി പ്രസിഡന്റ് കെ സി അബു, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വി എം കോയ മാസ്റ്റര്‍, ഡോ. സയ്യിദ് അബ്ദുസ്സബൂര്‍ ബാഹസന്‍, പി മുഹമ്മദ് മാസ്റ്റര്‍ സംബന്ധിച്ചു.