സ്വീകരണം നല്‍കി

Posted on: December 11, 2013 12:42 am | Last updated: December 11, 2013 at 12:42 am

കാരന്തൂര്‍: മനാമയില്‍ നടന്ന അന്താരാഷ്ട്രാ ഖുര്‍ആന്‍ മത്സരത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രതിനിധിയായ മര്‍കസ് വിദ്യാര്‍ഥി ഹാഫിസ് ശബീബിന് മര്‍കസില്‍ സ്വീകരണം നല്‍കി. 54 രാഷ്ട്രങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളാണ് ചടങ്ങില്‍ സംബന്ധിച്ചത്.
ഖുര്‍ആനിക പഠനങ്ങള്‍ക്കും പാരായണ ശാസ്ത്രത്തിനും മര്‍കസ് നല്‍കുന്ന സംഭാവനയെയും ക്രിയാത്മക പ്രവര്‍ത്തനത്തെയും സംഘാടക സമിതിയംഗം സയ്യിദ് ജുനൈദ് ആലം അനുസ്മരിച്ചിരുന്നു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രത്യേകം അനുമോദിച്ചു. ബഹ്‌റൈന്‍ കേരളാ സുന്നി ജമാഅത്ത് ഒരുക്കിയ സ്വീകരണ ചടങ്ങില്‍ ബി കെ എസ് ജെ. ജന. സെക്രട്ടറി എം സി അബ്ദുല്‍ കരീം, സൈനുദ്ദീന്‍ സഖാഫി, വി പി കെ അബൂബക്കര്‍ ഹാജി, സുലൈമാന്‍ ഹാജി സംബന്ധിച്ചു.