ആഡംബര കപ്പല്‍ അബുദാബിയില്‍

Posted on: December 10, 2013 7:48 pm | Last updated: December 10, 2013 at 7:48 pm

അബുദാബി: നവീകരിച്ച എം വി 6 വോയേജര്‍ ആഡംബര കപ്പല്‍ ഏഷ്യ, മധ്യപൗരസ്ത്യ യാത്രക്കിടെ അബുദാബിയിലെത്തി. അബുദാബി പോര്‍ട്ട് കമ്പനി അധികൃതര്‍ ഹൃദ്യമായ സ്വീകരണം ഒരുക്കിയിരുന്നു. 550 യാത്രക്കാരും 215 ജീവനക്കാരുമായാണ് കപ്പല്‍ അബുദാബിയിലെത്തിയത്. റസ്റ്റോറന്റ്, നീന്തല്‍കുളം, ജിം തുടങ്ങിയ അത്യാധുനി സൗകര്യങ്ങളുള്ള ആഡംബര കപ്പലിന് 152.5 മീറ്റര്‍ നീളമുണ്ട്. 15,271 ടണ്‍ ഭാരം വഹിക്കാനാവും. അബുദാബിയിലെ തങ്ങലിനു ശേഷം കപ്പല്‍ മസ്‌കത്തിലേക്ക് തിരിക്കും. ഇന്ത്യ, ശ്രീലങ്ക അടക്കം നിരവധി കേന്ദ്രങ്ങളില്‍ കപ്പല്‍ നങ്കൂരമിടും.