ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കറുത്ത കുതിരകളായ ആം ആദ്മി പാര്‍ട്ടിയെയും നേതാവ് അരവിന്ദ് കേജ്‌രിവാളിനെയും അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ ഫാക്‌സ് സന്ദേശമയച്ചു. അഭിമാനകരമായ വിജയമാണ് ഡല്‍ഹിയില്‍ നേടിയത്. വര്‍ഗീയതയ്ക്കും അഴിമതിക്കും എതിരായ പോരാട്ടം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്റെ എല്ലാ പിന്തുണയും വി എസ് സന്ദേശത്തില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ആം ആദ്മി പാര്‍ട്ടിയെ സി പി എം അംഗീകരിക്കാതിരിക്കുമ്പോഴാണ് വി എസിന്റെ അഭിനന്ദനം എന്നതും ശ്രദ്ധേയമാണ്.