ദക്ഷിണ കൊറിയ വ്യോമ പ്രതിരോധ മേഖല വികസിപ്പിച്ചു

Posted on: December 9, 2013 9:00 am | Last updated: December 9, 2013 at 9:00 am

സിയോള്‍: തങ്ങളുടെ വ്യോമപ്രതിരോധ മേഖല വികസിപ്പിച്ചതായി ദക്ഷിണ കൊറിയ. കിഴക്കന്‍ ചൈനാ കടലില്‍ തര്‍ക്ക ദ്വീപില്‍ ചൈന വ്യോമപ്രതിരോധ മേഖല തീര്‍ത്തതിന് പിറകെയാണ് ദ്വീപില്‍ അവകാശമുന്നയിക്കുന്ന ദക്ഷിണ കൊറിയ വ്യോമപ്രതിരോധ മേഖല വികസിപ്പിച്ചതായി പ്രഖ്യാപിക്കുന്നത്. പുതിയ പ്രതിരോധ മേഖല 15ന് നിലവില്‍ വരുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കിഴക്കന്‍ തീരത്ത് വെള്ളത്തില്‍ കിടക്കുന്ന ഈ പാറയെ ചൈന സുയാന്‍ എന്നാണ് വിളിച്ചുവരുന്നത്. ഇവിടം ഇപ്പോള്‍ ദക്ഷിണ കൊറിയയുടെ നിയന്ത്രണത്തിലാണെങ്കിലും ചൈനയും അവകാശമുന്നയിക്കുന്നുണ്ട്. ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും നിയന്ത്രണത്തിലുള്ള കിഴക്കന്‍ ചൈന കടലിലെ തര്‍ക്ക ദ്വീപില്‍ ചൈന വ്യോമപ്രതിരോധ മേഖല തീര്‍ത്തത് മേഖലയില്‍ സംഘര്‍ഷം ഉയര്‍ത്തിയിരുന്നു.