പി പി ഉസ്താദ് സ്മരണിക പ്രകാശനം നാളെ

Posted on: December 9, 2013 8:43 am | Last updated: December 9, 2013 at 8:43 am

നരിക്കുനി: ബൈത്തുല്‍ ഇസ്സ സ്ഥാപനങ്ങളുടെ ശില്‍പ്പിയും പ്രസിഡന്റുമായിരുന്ന പാറന്നൂര്‍ പി പി മുഹ് യിദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ സ്മരണിക നാളെ വൈകീട്ട് മൂന്നിന് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പ്രകാശനം ചെയ്യും.
സമ്മേളനം കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രകാശനകര്‍മം നിര്‍വഹിക്കും. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിക്കും.
2014 ഏപ്രില്‍ നാല് മുതല്‍ ആറ് വരെ നടക്കുന്ന ബൈത്തൂല്‍ ഇസ്സ 20-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് സ്മരണിക പ്രസിദ്ധീകരിക്കുന്നത്.
എം കെ രാഘവന്‍ എം പി, കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, അബൂ ഹനീഫല്‍ ഫൈസി തെന്നല, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്ല്യാപ്പള്ളി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സി എച്ച് റഹ്മത്തുല്ല സഖാഫി എളമരം, അഡ്വ. പി ടി എ റഹീം എം എല്‍ എ, ജോര്‍ജ് എം തോമസ്, കെ സി അബു, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, പ്രൊഫ. കെ എം എ റഹീം, കെ അബ്ദുല്‍ കലാം സംസാരിക്കും.