ന്യൂഡല്‍ഹി: കനത്ത പോരാട്ടം നടന്ന ഡല്‍ഹി മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാളിന് ചരിത്ര വിജയം. മുഖ്യമന്ത്രി ഷീലാദീക്ഷിത്തിനെ 8000 വോട്ടുകള്‍ക്കാണ് കെജരിവാള്‍ തോല്‍പ്പിച്ചത്.
കേവല ഭൂരിപക്ഷം 35 സീറ്റുകളാണെന്നിരിക്കെ എഎപി 25 സീറ്റുകളുമായി രണ്ടാം സ്ഥാനത്താണ്. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
കോണ്‍്ഗ്രസ് വോട്ട ബാങ്കായ ചേരികളിലെ വോട്ടര്‍മാരും ഇടത്തരക്കാരും എഎപിക്ക് വോട്ട് ചെയ്‌തെന്ന് വ്യക്തമാകുന്നു. അഴിമതി തുടച്ചു നീക്കുക എന്ന ആശയത്തില്‍ ചൂല് എന്ന ചിഹ്നവുമായി ഒരു വര്‍ഷം മുമ്പാമ് ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചത്.