Connect with us

Wayanad

അപകടം പതിയിരിക്കുന്ന മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസ്‌

Published

|

Last Updated

മാനന്തവാടി: മാനന്തവാടി പഴശ്ശി കുടീരത്തിനു സമീപമുള്ള സബ് രജിസ്ട്രാര്‍ ഓഫീസിന്റെ മുന്‍വശം എത് സമയത്തും തകര്‍ന്ന് വീണ് അപകടം വിളിച്ചു വരുത്തുന്ന അവസ്ഥയിലാണ്. ബ്രിട്ടീഷ് ഗവര്‍മെന്റിന്റെ കാലത്ത് 1865ലാണ് ഈ ഓഫീസ് സ്ഥാപിച്ചത്. ദിനംപ്രത്രി നൂറുകണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കായി ഈ ഓഫീസിനെ സമീപിക്കുന്നത്. ഓഫീസിന്റെ മുന്‍വശത്തെ ഓടു പാകിയ പട്ടികകള്‍ മുഴുവന്‍ ചിതലരിച്ച അവസ്ഥയിലാണ്. വസ്തു രജിസ്‌ട്രേഷന്‍, മരേജ് രജിസ്‌ട്രേഷന്‍, കെഎസ്എഫ് അടക്കമുള്ള ചിട്ടികളുടെ രജിസ്‌ട്രേഷന്‍ എന്നിവയെല്ലാം ഇവിടെയാണ് നടക്കുന്നത്.
1865 മുതലുള്ള രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന റിക്കോര്‍ഡ് റൂം ആകട്ടെ മഴക്കാലമായാല്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്. കാലഹരണപ്പെട്ട ഇലക്ട്രിക് വയറിംഗ് സംവിധാനങ്ങളും ഈ ഓഫീസിന്റെ ജീര്‍ണ്ണതക്ക് ആഴം കൂട്ടുന്നു. ഓഫീസന്റെ ജീര്‍ണ്ണാവസ്ഥക്ക് പരിഹാരം കാണാന്‍ ഓഫീസ് മെയിന്റന്‍സിനായി പിഡബ്ല്യൂവില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പരാതി നല്‍കി മാസങ്ങള്‍ പിന്നിട്ടിട്ടും യാതൊരു നടപടിയും കൈ കൊണ്ടിട്ടില്ല. ഒന്‍പതോളം ജീവനക്കാരണ് ഇവിടെ ജോലി ചെയ്യുന്നത്. ഓഫീസിന്റെ മുന്‍വശം ഏതു സമയത്തും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലായതിനാല്‍ വളരെ ഭയപ്പാടോടു കൂടിയാണ് ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നത്. പഴശ്ശി കുടീരത്തിനു സമീപത്തായുള്ള ഈ ഓഫിസിന്റെ ചുറ്റുമതിലുകളും തകര്‍ന്നു കിടക്കുയാണ്. ഇതു നന്നാക്കാനും നടപടികളായില്ല. ജില്ലാ രജിസ്ട്രാര്‍ ഓഫീസാകട്ടെ 10000ലധികം രൂപ പ്രതിമാസ വാടകക്കാണ് കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്നത്. ഈ ജില്ലാ ഓഫീസ് മാനന്തവാടിയിലെ 47 സ്ഥലത്ത് പുതിയ ബില്‍ഡിംഗ് സ്ഥാപിക്കാനായാനാല്‍ എല്ലാ ഓഫീസുകളുടേയും പ്രവര്‍ത്തനം സുഗമമാകും. എത്രയും പെട്ടെന്ന് ഇവിടുടെ ഓഫീസ് അറ്റകുറ്റ പണികള്‍ നടത്തുകയോ അല്ലെങ്കില്‍ പുതിയ ബില്‍ഡിംഗ് നിര്‍മ്മിച്ച് ജില്ലാ രജിസ്ട്രാര്‍ ഓഫീസും സബ് രജിസ്ട്രാര്‍ ഓഫീസിന്റേയും പ്രവര്‍ത്തനം ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.