Connect with us

Kerala

ഡി ജി പിയെ മാറ്റണമെന്ന് വി എസ്

Published

|

Last Updated

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുമായുള്ള ഒത്തുകളി ജയില്‍ വകുപ്പിന്റെ ഗുരുതര വീഴ്ച്ചയും ബോധപൂര്‍വ്വമായ കോടതിയലക്ഷ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാതിരിക്കാനാണ് വിചാരണ തീരും വരെ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിക്കാതിരുന്നത്. എന്നാല്‍ കോടതിയുടെ തീരുമാനം അട്ടിമറിക്കുന്ന തരത്തിലാണ് പ്രതികളുടെ മൊബൈല്‍ഫോണ്‍ ഉപയോഗമെന്നും വി എസ് പറഞ്ഞു.

കേരളത്തെ നടുക്കിയ അതി നിഷ്ഠൂരമായ ടി പി വധക്കേസിലെ പ്രതികള്‍ക്ക് നിയമവാഴ്ച്ചയെ അട്ടിമറിച്ചുകൊണ്ട് ജയിലില്‍ വഴിവിട്ട സഹായങ്ങള്‍ ലഭിച്ചിരുന്നതായി ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. കേരളത്തിലെ ജയിലുകള്‍ ക്രിമിനലുകളുടെ അഴിഞ്ഞാട്ട വേദിയായി മാറിയതിന്റെ ഉത്തരവാദിത്വമേറ്റ ജയില്‍ ഡി ജി പിയെ മാറ്റണമെന്നും വി എസ് ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest