Connect with us

Malappuram

മഞ്ചേരിയില്‍ മഞ്ഞപ്പിത്തം പടരുന്നു

Published

|

Last Updated

മഞ്ചേരി: മഞ്ചേരി മേഖലയില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്നു. മഞ്ചേരിയിലെ ജനറല്‍ ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയെത്തുന്ന മഞ്ഞപ്പിത്ത രോഗബാധിതരുടെ സംഖ്യ വര്‍ധിച്ചു.
ഛര്‍ദി, വയറുവേദന, തളര്‍ച്ച, ഭക്ഷണ വിരക്തി എന്നിവയാണ് രോഗലക്ഷണങ്ങള്‍. അവശനിലയിലെത്തുന്ന രോഗികള്‍ക്ക് ആശുപത്രിയില്‍ ഗ്ലൂക്കോസ് ഡ്രിപ്പ് നല്‍കി വരികയാണ്. അലോപ്പതി ചികിത്സകര്‍ രോഗികള്‍ക്ക് വിശ്രമവും ചികിത്സയും നിര്‍ദേശിക്കുമ്പോള്‍ ചിലര്‍ ആയുര്‍വേദ ഒറ്റമൂലി ചികിത്സകരെയാണാശ്രയിക്കുന്നത്.
ഇത്തരം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ചിട്ടും ആരോഗ്യ-ശുചീകരണ പ്രവര്‍ത്തകരും അധികൃതരും മുന്‍കരുതല്‍ നടപടികളെടുക്കുന്നില്ലെന്ന് പരാതിയുണ്ട്.
മഞ്ചേരി നഗരസഭയിലെ നറുകര, പയ്യനാട്, കരുവമ്പ്രം, മഞ്ചേരി വില്ലേജുകളിലും സമീപ പഞ്ചായത്തുകളായ ആനക്കയം, പാണ്ടിക്കാട്, പുല്‍പ്പറ്റ, കാവനൂര്‍, പൂക്കോട്ടൂര്‍, തൃക്കലങ്ങോട് പഞ്ചായത്തുകളിലും മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍, കൂള്‍ബാറുകള്‍, ഐസ് ഫാക്ടറികള്‍ എന്നിവയിലൂടെ രോഗം പടര്‍ന്നുപിടിക്കുന്നതായി അറിയുന്നു.
കുടിവെള്ളത്തില്‍ കോളിഫാം ബാക്ടീരിയയുടെ അളവും ഇക്കോളിനും വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുണ്ട്. മത്സ്യം കേട് കൂടാതെ സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്ന വലിയ ഐസ് കട്ടകള്‍ കൂള്‍ബാറുകളിലും വിവാഹ വീടുകളിലും ശീതളപാനീയങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നത് രോഗം വ്യാപിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

 

Latest