Kerala
ടി പി വധം: പ്രതികളെ പൂജപ്പുരയിലേക്ക് മാറ്റാന്‍ അനുമതി തേടി
കോഴിക്കോട്: ജയിലില്‍ മൊബൈലും ഫേസ്ബുക്കും ഉപേയാഗിച്ച, ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ ജയില്‍ മാറ്റാന്‍ അനുമതി തേടി ജയില്‍ ഡി ജി പി വിചാരണക്കോടതിയെ സമീപിച്ചു. ഒന്നാം പ്രതി എം.സി. അനൂപ്, രണ്ടാം പ്രതി മനോജ് കിര്‍മാനി, മൂന്നാം പ്രതി കൊടി സുനി, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി, ആറാം പ്രതി അണ്ണന്‍ സിജിത്ത് എന്നിവരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ജയില്‍ ഡി ജി പി കോഴിക്കോട് എരഞ്ഞിപ്പാലത്തെ വിചാരണക്കോടതി ജഡ്ജി നാരായണ പിഷാരടി മുമ്പാകെ റിപ്പോര്‍ട്ട് നല്‍കിയത്.
പ്രതികളെ ജയില്‍ മാറ്റുമെന്ന് കോഴിക്കോട് ജില്ലാജയിലില്‍ സന്ദര്‍ശനം നടത്തിയ ശേഷം ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന പറഞ്ഞിരുന്നു.
---- facebook comment plugin here -----