Connect with us

Malappuram

അര്‍ഹരായ നൂറ് പേര്‍ക്ക് സ്‌കൂട്ടര്‍ വിതരണം ചെയ്യുന്നു

Published

|

Last Updated

മലപ്പുറം: ലോക വികലാംഗ ദിനത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തും സാമൂഹ്യ നീതി വകുപ്പും ചേര്‍ന്ന് നാളെ വിവിധ പരിപാടികള്‍ നടപ്പിലാക്കുന്നു. മുഴു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചിള്ളത്.
മലപ്പുറം ഹാജിയാര്‍പള്ളിക്കടുത്ത് താജ് ഓഡിറ്റോറിയത്തില്‍ നാളെ രാവിലെ 10 മണിക്ക് പി ഉബൈദുല്ല എം എല്‍ എ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു അധ്യക്ഷത വഹിക്കും.
ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ വിവിധ കലാപരിപാടികളും മാജിക് ഷോയും നടക്കും.
അരക്ക് താഴെ ശേഷിയില്ലാത്ത, പരസഹായ മില്ലാതെ സഞ്ചരിക്കാന്‍ കഴിയാത്ത ജില്ലയിലെ 100 പേര്‍ക്ക് ജില്ലാ പഞ്ചായത്ത് നല്‍കുന്ന മൂന്ന് ചക്രങ്ങളുള്ള സ്‌കൂട്ടറിന്റെ വിതരണ ഉദ്ഘാടനം ഉച്ചക്ക് ശേഷം രണ്ട് മണിക്ക് സാമൂഹ്യ നീതി മന്ത്രി ഡോ. എം കെ മുനീര്‍ നിര്‍വഹിക്കും.
2012-13, 2013- 14 എന്നീ രണ്ട് വര്‍ഷങ്ങളിലായി മുക്കാല്‍ കോടി രൂപ വകയിരുത്തി ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ പ്രോജക്ടില്‍ ആദ്യ വര്‍ഷത്തില്‍ തിരഞ്ഞെടുത്ത് മുന്‍കൂട്ടി വിവരം അറിയിച്ച 50 പേര്‍ക്കാണ് നാളെ സ്‌കൂട്ടര്‍ വിതരണം ചെയ്യുന്നത്. ഇവര്‍ക്ക് കത്തുകളയച്ചിട്ടുണ്ട്. ഇപ്രകാരം കത്ത് ലഭിച്ചവര്‍ മാത്രമെ നാളെ സ്‌കൂട്ടറിന് വേണ്ടി വരേണ്ടതുള്ളുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് അറിയിച്ചു. ബാക്കിയുള്ളവര്‍ക്ക് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വെച്ച് പിന്നീട് വിതരണം ചെയ്യുന്നതാണ്. ഒരു പഞ്ചായത്തില്‍ നിന്ന് ഒരാളെ വീതമാണ് തെരഞ്ഞെടുത്തിട്ടുള്ളത്.
ദീര്‍ഘകാലമായി കിടാപ്പിലായ രോഗികള്‍, അരക്ക് താഴെ ചലന ശേഷിയില്ലാത്ത വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ കഴിഞ്ഞു കൂടുന്നവര്‍, വൃദ്ധസദനങ്ങള്‍, അബലാ മന്ദിരങ്ങള്‍ എന്നിവിടങ്ങളിലെ അന്തേ വാസികള്‍ തുടങ്ങിയവര്‍ക്ക് പരിശീലനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അവര്‍ നിര്‍മിച്ച ഉത്പനങ്ങള്‍ വില്‍പ്പന നടത്തുന്നതിന് വേണ്ടി സംസ്ഥാനത്ത് ആദ്യമായി സ്ഥാപിക്കുന്ന വിപണന കേന്ദ്രമായ “അതി ജീവനം” സജ്ജമാക്കിയിട്ടുണ്ട്.
സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ കുടുംബശ്രീക്ക് വേണ്ടി ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ ശിതീകരിച്ച വില്‍പ്പ കേന്ദ്രത്തിനടുത്ത മുറിയിലാണ് “അതിജീവന”വും സജ്ജീകരിച്ചിട്ടുള്ളത്. അതി ജീവനവും എയര്‍ കണ്ടീഷന്‍ ചെയ്തതാണ്.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് രണ്ട് മണിക്ക് “അതി ജീവനം” തുറന്ന് കൊടുക്കും.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ജില്ലാ പഞ്ചായത്ത് പരിരക്ഷ പദ്ധതിയുടെ ഭാഗമായി കിടപ്പിലായ രോഗികള്‍ക്ക് വേണ്ടി പാലിയേറ്റീവ് ക്ലിനിക്കുകള്‍ കേന്ദ്രീകരിച്ച് കുട, സോപ്പ്, മെഴുകുതിരി, ചന്ദന തിരി, മറ്റ് കരകൗശല വസ്തുക്കള്‍ തുടങ്ങിയവ നിര്‍മിക്കുന്നതില്‍ പരിശീലനം നല്‍കികൊണ്ടിരിക്കുകയാണ്. ഈ ഉല്‍പ്പനങ്ങള്‍ പാലിയം എന്ന ബ്രാന്റ് നെയ്മില്‍ വിതരണം ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. ഇതിനായി ഒരു സ്ഥിരം വിപണ കേന്ദ്രമാണ് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ അതി ജീവനം എന്ന പേരില്‍ ഒരുക്കുന്നത്. മലപ്പുറം ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ (എം ഐ പി) ആണ് അതിജീവനത്തിന്റെ തുടര്‍ നടത്തിപ്പ് നിര്‍വഹിക്കുക.

---- facebook comment plugin here -----

Latest