Connect with us

National

തരുണ്‍ തേജ്പാലിനെ 6 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു

Published

|

Last Updated

പനാജി: ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിനെ 6 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തെ കസ്റ്റഡിയായിരുന്നു ഗോവ പോലീസ് ആവശ്യപ്പെട്ടിരുന്നത്. ഇന്നലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെത്തുടര്‍ന്ന് തേജ്പാലിനെ ഗോവ പോലീസ് അറസ്റ്റ് ചെയ്തത്.

ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഷാമ ജോഷിയാണ് തേജ്പാലിനെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിറക്കിയത്. രണ്ട് കൊലപാതകാരോപിതര്‍ക്കൊപ്പമാണ് തേജ്പാല്‍ ഇന്നലെ രാത്രിയില്‍ ലോക്കപ്പില്‍ കഴിഞ്ഞത്.

Latest