വിനോദ് കാംബ്ലിയെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Posted on: November 29, 2013 12:31 pm | Last updated: November 29, 2013 at 12:33 pm

kambli

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ ഹൃദയാഘാതത്തെത്തുടര്‍ന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഓടിച്ചുകൊണ്ടിരിക്കുമ്പോഴാണ് കാംബ്ലിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്.

41കാരനായ കാംബ്ലി ഇന്ത്യക്കുവേണ്ടി 104 ഏകദിനവും 17 ടെസ്റ്റും കളിച്ചിട്ടുണ്ട്. 2000ലാണ് അവസാനമായി ഒരു അന്താരാഷ്ട്ര മത്സരം അവസാനമായി കാംബ്ലി കളിച്ചത്.

ഈയിടെ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനുശേഷം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നല്‍കിയ വിരുന്നില്‍ സച്ചിന്റെ ബാല്യകാല സുഹൃത്തുകൂടിയായ വിനോദ് കാംബ്ലിയുടെ അഭാവം ശ്രദ്ധിക്കപ്പെട്ടിരുന്നു. സച്ചിന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ തന്റെ പേര് പരാമര്‍ശിക്കാത്തതില്‍ നിരാശയുണ്ടെന്നും കാംബ്ലി പറഞ്ഞിരുന്നു.