പി ഡി പി സമരയാത്ര സമാപിച്ചു

Posted on: November 28, 2013 8:21 am | Last updated: November 28, 2013 at 8:21 am

പൊന്നാനി: ‘സ്വതന്ത്രസഞ്ചാരം അതാണ് സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി നാലുവരിപ്പാത 30 മീറ്ററില്‍ സര്‍ക്കാര്‍ ചെലവില്‍ വികസിപ്പിക്കുക, പുനരധിവാസം ഉറപ്പു വരുത്തുക, ഹൈവേ ഓരത്തെ മദ്യഷാപ്പുകള്‍ അടച്ചുപൂട്ടുക, 45 മീറ്ററിന് മുറവിളികൂട്ടുന്ന ബി ഒ ടി ഏജന്റ് മാരെ ഒറ്റപ്പെടുത്തുക, 30 വര്‍ഷത്തെ ടോളില്‍ നിന്നും ജനങ്ങളെ രക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പി ഡി പി ദ്വിദിന ദേശീയപാത സമരയാത്ര വെളിയങ്കോട് സെന്ററില്‍ സമാപിച്ചു.
പി ഡി പി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റ് മെമ്പര്‍ സക്കീര്‍ പരപ്പനങ്ങാടി നയിച്ച ജഥയുടെ സമാപന സമ്മേളനം പി ഡി പി സംസ്ഥാന ജന. സെക്രട്ടറി നിസാര്‍ മേത്തര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വര്‍ക്കിഗ് സെക്രട്ടറി അസീസ് വെളിയംങ്കോട് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടന്‍ സക്കീര്‍ പരപ്പനങ്ങാടി മുഖ്യ പ്രഭാഷണം നടത്തി.
സെക്രട്ടറിയേറ്റ് മെമ്പര്‍മാരായ യൂസഫ് പാന്ത്ര, എം മൊയ്തുണ്ണി ഹാജി, ജാഫറലി ദാരിമി, ജില്ല സെക്രട്ടറി ബാപ്പു പുത്തനത്താണി, ജില്ലാ വൈസ് പ്രസിഡന്റുമാരായ വേലായുധന്‍ വെന്നിയൂര്‍, സലാം മുന്നിയൂര്‍, ജോ. സെക്രട്ടറിമാരായ ബീരാന്‍ വടക്കാങ്ങര, ശശി പൂവന്‍ചിന പ്രസംഗിച്ചു. ടി പി മജീദ് പ്രതിജ്ഞ ചൊല്ലി, കുന്നത്ത് മുഹമ്മദുണ്ണി സ്വാഗതവും, സി പി മുഹമ്മദ് അശ്‌റഫ് നന്ദിയും പറഞ്ഞു.