ലൈംഗിക പീഡനക്കേസ്: തേജ്പാലിനെ ഇന്ന് ചോദ്യംചെയ്യും

Posted on: November 28, 2013 8:01 am | Last updated: November 29, 2013 at 7:27 am

tharun tejpalന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസില്‍ തെഹല്‍ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനെ ഗോവ പോലീസ് ഇന്ന് ചോദ്യംചെയ്യും. പരാതിക്കാരിയായ മാധ്യമ പ്രവര്‍ത്തക ഇന്നലെ മജിസ്‌ട്രേറ്റിന് മുമ്പില്‍ മൊഴി നല്‍കിയിരുന്നു. തേജ്പാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി നാളെ വിധി പറയും. ചോദ്യംചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഗോവ പോലീസ് തേജ്പാലിന് സമന്‍സ് അയച്ചിരുന്നു. പനാജിയിലെ െ്രെകംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. നേരിട്ട് ഹാജരാകാനുള്ള സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെ, തേജ്പാലിനെ ഇന്ന് തന്നെ ചോദ്യംചെയ്‌തേക്കും. സമയപരിധിക്കുള്ളില്‍ ഹാജരായില്ലെങ്കില്‍ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് ഉള്‍പ്പെടെയുള്ള നടപടികള്‍ ഗോവ പോലീസ് സ്വീകരിക്കും.