Connect with us

Kozhikode

എസ് എം എ സംസ്ഥാന കമ്മിറ്റി ഓഫീസ് തുറന്നു

Published

|

Last Updated

കോഴിക്കോട്: എസ് എം എ സംസ്ഥാന കമ്മിറ്റിയുടെ കോഴിക്കോട് സമസ്ത സെന്ററില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ ഓഫീസിന്റെ ഉദ്ഘാടനം എസ് എ .എ സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി നിര്‍വ്വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന പ്രസിഡണ്ട് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഉപഹാര സമര്‍പ്പണം സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി ത നിര്‍വ്വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പി.എ. മുഹമ്മദ് കുഞ്ഞ് സഖാഫി, പ്രൊഫ. കെ.എം.എ റഹീം, വി.എം. കോയ മാസ്റ്റര്‍, പി.കെ മുഹമ്മദ് ബാദ്ഷാ സഖാഫി, അബ്ദുഹാജി വേങ്ങര, എം.എന്‍ സ്വിദ്ദീഖ് ഹാജി സംബന്ധിച്ചു.
സംസ്ഥാന സെക്രട്ടറി സയ്യിദ് പി.എം.എസ് തങ്ങള്‍ തൃശൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി ഇ. യഅ്ഖൂബ് ഫൈസി നന്ദിയും പറഞ്ഞു. സംസ്ഥാന ഓഫീസില്‍ ന്യൂനപക്ഷ ക്ഷേമകാര്യം, മഹല്ല് ശാക്തീകരണം, വഖഫ്-സൊസൈറ്റി രജിസ്‌ട്രേഷന്‍, മുഅല്ലിം പെന്‍ഷന്‍, എംപ്ലോയ്‌മെന്റ് ബ്യൂറോ, ലീഗല്‍ അഫയര്‍, കരിയര്‍ ഗൈഡന്‍സ്, സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് എക്‌സാം, മഹല്ല് സോഫ്റ്റ്‌വെയര്‍ കം വെബ്‌പോര്‍ട്ടല്‍ കേന്ദ്രം തുടങ്ങിയ വിവിധ സേവനങ്ങള്‍ക്കായി പ്രത്യേകം സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍: 0495 2772848.

---- facebook comment plugin here -----

Latest