മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം; പരമ്പര നേട്ടം

Posted on: November 27, 2013 5:09 pm | Last updated: November 27, 2013 at 5:09 pm

shikhar dhawanകാണ്‍പൂര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം. ഈ ജയത്തോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 264 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ശിഖാര്‍ ധവാന്റെയും അര്‍ധ സെഞ്ച്വറി നേടിയ യുവരാജിന്റെയും മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്. 95 പന്തുകളില്‍ നിന്നും 20 ബൗണ്ടറികളുടെ സഹായത്തോടെയായിരുന്നു ധവാന്റെ സെഞ്ച്വറി നേട്ടം.

നേരത്തെ ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.