വെട്ടത്തൂരിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണും: മന്ത്രി അലി

Posted on: November 26, 2013 12:32 pm | Last updated: November 26, 2013 at 12:32 pm

പെരിന്തല്‍മണ്ണ: വെട്ടത്തൂര്‍ പഞ്ചായത്തിലെ ശുദ്ധജല ക്ഷാമത്തിന് ശാശ്വതമായ പരിഹാരം കാണുമെന്ന് നഗരകാര്യ, ന്യൂനപക്ഷ ക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. മണ്ഡലത്തിലെ വികസന പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിനായി നടത്തുന്ന സ്‌നേഹസംഗമ യാത്രക്ക് വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും ശുദ്ധജലമെത്തിക്കാന്‍ പദ്ധതികള്‍ തയ്യാറായിട്ടുണ്ട്. വെട്ടത്തൂരില്‍ ന്യൂനപക്ഷക്ഷേമ ഫണ്ടില്‍നിന്നുള്ള തുക ഉപയോഗിച്ച് ശുദ്ധജല പദ്ധതി നടപ്പാക്കും. വൈദ്യുതിയും ശുദ്ധജലവും എല്ലാ കുടുംബങ്ങള്‍ക്കും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
വികസന പദ്ധതികളില്‍ രാഷ്ട്രീയം കാണാതിരിക്കാനുള്ള മര്യാദ എല്ലാവരും കാണിക്കണം. പദ്ധതികളുടെ ഗുണം വേഗത്തില്‍ ജനങ്ങളിലെത്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വെട്ടത്തൂര്‍ പഞ്ചായത്തിലെ പള്ളിക്കുത്ത്, കൂരിക്കുന്ന്, മണ്ണാര്‍മല, പള്ളിപ്പടി, പീടികപ്പടി, ഈസ്റ്റ് മണ്ണാര്‍മല, പച്ചീരി, മൂച്ചിക്കല്‍ വലിയതൊടിക്കുന്ന്, തേലക്കാട്, ചരങ്ങല്‍കുന്ന്, കാവണ്ണയില്‍, കാപ്പ് സ്‌കൂള്‍പടി, കിളിയം, കരുവാത്തകുന്ന്, മേല്‍ക്കുളങ്ങര, കാപ്പ് പള്ളിപ്പടി, പൂരോണക്കുന്ന്, ഒടുവംകുണ്ട്, ലക്ഷംവീട് കോളനി, ഹൈസ്‌കൂള്‍കുന്ന്, കവല, വെട്ടത്തൂര്‍ ജംഗ്ഷന്‍, എഴുതല, കൂത്തുപറമ്പ്, പാലക്കുന്ന്, കാര, നിരന്നപറമ്പ് എന്നിവിടങ്ങളില്‍ സ്‌നേഹസംഗമയാത്രക്ക് സ്വീകരണം നല്‍കി.
വിവിധ കേന്ദ്രങ്ങളില്‍ സി സേതുമാധവന്‍, എ കെ നാസര്‍, എന്‍ സൂപ്പി, വി ബാബുരാജ്, അബൂബക്കര്‍ ഹാജി, ശീലത്ത് വീരാന്‍കുട്ടി, ഇബ്രാഹിം മാസ്റ്റര്‍, സയ്യിദ് ശിഹാബുദ്ദീന്‍ പൂക്കോയതങ്ങള്‍, ഹക്കിം മാസ്റ്റര്‍, പി കെ മജീദ്, അസൈനാര്‍ഹാജി, സി ബുശ്‌റ, കോയത്തൊടി ഹമീദ്, മുജീബ് മണ്ണാര്‍മല, സിപി മുഹമ്മദ്കുട്ടി, ശീലത്ത് അമീന്‍, സൈതലവി മാസ്റ്റര്‍, സി എം മുസ്തഫ, സൈനുദ്ദീന്‍ താമരത്ത്, കെ പി മജീദ്, ഏലംകുളയന്‍ ഉസ്മാന്‍, യൂസുഫ് മാസ്റ്റര്‍, കല്ലിങ്ങല്‍ ഷാഫി, കുളത്തൂര്‍ ഹംസ, മമ്മുട്ടിഹാജി, കെ ബാബു പ്രസംഗിച്ചു.