സ്‌കൂള്‍ കായികമേള: കോതമംഗലം സെന്റ് ജോര്‍ജിന് കിരീടം

Posted on: November 26, 2013 12:26 pm | Last updated: November 26, 2013 at 12:26 pm

school meet

കൊച്ചി: സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ സ്‌കൂള്‍ അടിസ്ഥാനത്തില്‍ കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂള്‍ ഉറപ്പാക്കി. 90 പോയിന്റാണ് ഇപ്പോള്‍ സെന്റ് ജോര്‍ജിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള മാര്‍ ബേസിലിന് പരമാവധി 88 പോയിന്റ് മാത്രമേ നേടാന്‍ കഴിയൂ.

ജില്ലാടിസ്ഥാനത്തില്‍ എറണാകുളം തന്നെയാണ് മുന്നില്‍. 200 പോയിന്റാണ് എറണാകുളത്തിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 183 പോയിന്റാണുള്ളത്.