സോണ്‍ സാഹിത്യോത്സവുകള്‍

Posted on: November 25, 2013 12:30 am | Last updated: November 25, 2013 at 1:32 am

ഷാര്‍ജ
ഷാര്‍ജ: ആര്‍ എസ് സി ഷാര്‍ജ സോണ്‍ സാഹിത്യോത്സവില്‍ റോള സെക്ടര്‍ ജേതാക്കള്‍. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ജലീല്‍ സഖാഫി കടലുണ്ടി ഉദ്ഘാടനം ചെയ്തു. ആയുധങ്ങളേക്കാള്‍ മൂര്‍ച്ചയുള്ളത് വായനക്കും വാക്കുകള്‍ക്കും പുസ്തകങ്ങള്‍ക്കുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മനുഷ്യ ജീവിതമോ മറ്റോ അല്ല ഖുര്‍ആനില്‍ ആദ്യം പറഞ്ഞത്, നാഥന്റെ നാമത്തില്‍ വായിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. പി കെ സി സഖാഫി അധ്യക്ഷത വഹിച്ചു. റോള, സനാഇയ്യ, അബൂശഖാറ സെക്ടറുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. മുഹമ്മദ് സിനാന്‍ കലാപ്രതിഭയായി. കബീര്‍ മാസ്റ്റര്‍, ഹംസ ഇരിക്കൂര്‍, അബ്ദുല്‍ ഹക്കീം, വെള്ളിയോടന്‍, പി സി കെ ജബ്ബാര്‍, സലീം അയ്യനത്ത്, മുഹമ്മദ് പറവൂര്‍, ജി അബൂബക്കര്‍, റഊഫ് റഹ്മാനി, നിസാര്‍ പുത്തന്‍പള്ളി സംസാരിച്ചു.

റാസല്‍ഖൈമ

റാസല്‍ഖൈമ: ആര്‍ എസ് സി റാസല്‍ഖൈമ സോണ്‍ സാഹിത്യോത്സവില്‍ നഖീല്‍ യൂണിറ്റ് ജേതാക്കളായി ശാം, ദൈത് യൂണിറ്റുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. നഖീല്‍ യൂണിറ്റിലെ ജഹ്ഫര്‍, മുഹമ്മദ് ഷാന്‍ കലാപ്രതിഭകളായി.
ഐ സി എഫ് സെന്‍ട്രല്‍ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മിസ്ബാഹി ഉദ്ഘാടനം ചെയ്തു. സമാപന സംഗമം ഐ സി എഫ് സെക്രട്ടറഇ അശ്‌റഫ് ഉമരി ഉദ്ഘാടനം ചെയ്തു. ഐ സി എഫ് നാഷണല്‍ ഉപാധ്യക്ഷന്‍ പകര അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, അശ്‌റഫ് ഹാജി, അലി സഖാഫി ട്രോഫികള്‍ വിതരണം ചെയ്തു.
ഹസന്‍ ഹാജി, അഹ്മദ് ശെറിന്‍, ശിഹാബ് സഖാഫി, മുസ്തഫ കൂടല്ലൂര്‍, ജബ്ബാര്‍ ചുണ്ടമന്ന, ജഹ്ഫര്‍ കളരാന്തിരി സംസാരിച്ചു.

അല്‍ ഐന്‍

അല്‍ഐന്‍: രിസാല സ്റ്റഡി സര്‍ക്കിള്‍ അല്‍ഐന്‍ സോണ്‍ സാഹിത്യോത്സവ് സമാപിച്ചു. മൂന്ന് സെക്ടറുകളില്‍ നിന്നായി ഇരുനൂറിലേറെ പ്രതിഭകള്‍ മാറ്റുരച്ച സാഹിത്യ സംഗമത്തില്‍ 446 പോയിന്റകള്‍ നേടി മദീന മഖ്ദൂം സെക്ടര്‍ ഒന്നാം സ്ഥാനം നേടിയ ഖാദിസിയ്യ, വാദി മുഖദ്ദസ് സെക്ടറുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മദീന മഖ്ദൂം സെക്ടറില്‍ നിന്നുള്ള വി സി ഉമൈര്‍ കലാപ്രതിഭയായി.
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി മുഖ്യാതിഥിയായിരുന്നു. സമാപന സംഗമത്തില്‍ ഐ സി എഫ് സെന്‍ട്രല്‍ സെക്രട്ടറി വി സി അബ്ദുല്ല സഅദി അധ്യക്ഷത വഹിച്ചു. പി എ കെ മുഴപ്പാല ഉദ്ഘാടനം ചെയ്തു. പി പി എ കുട്ടി ദാരിമി, ഈസ, ഫൈസല്‍ ഇസ്മയില്‍ ട്രോഫികള്‍ വിതരണം ചെയ്തു. ആര്‍ എസ് സി ശ്രേഷ്ഠം മലയാളം കാമ്പയിന്റെ ഭാഗമായി റസല്‍ മുഹമ്മദ് സലിം മലയാള ഭാഷ പ്രസംഗം നടത്തി. വി പി എം ഷാഫി ഹാജി, ഉസ്മാന്‍ മുസ്‌ലിയാര്‍, മുഹമ്മദലി തിരൂര്‍, ശമീം തിരൂര്‍, ശറഫുദ്ദീന്‍ പാലാണി, സയ്യിദ് അബ്ദുസ്സമദ് തങ്ങള്‍, ഫൈസല്‍ അസ്ഹരി, അജാസ് ആലുവ, സൈതലവി കുറ്റിപ്പാല, നാസര്‍ കൊടിയത്തൂര്‍, മുനീര്‍ വാളന്നൂര്‍, അബ്ദുല്‍ മുജീബ് സഖാഫി, അബ്ദുസ്സലാം സഖാഫി, ഇഖ്ബാല്‍ താമരശ്ശേരി, സി എന്‍ ആരിഫ് കുമ്പള സംസാരിച്ചു.