Connect with us

Gulf

യേശുദാസിന് കലാരത്‌ന പുരസ്‌കാരം സമ്മാനിച്ചു

Published

|

Last Updated

അബുദാബി: ഇന്ത്യന്‍ സോഷ്യല്‍ സെന്ററും കല അബുദാബിയും നടത്തിയ കലാഞ്ജലിയില്‍ യേശുദാസ് സംഗീതക്കച്ചേരി നടത്തി. സരസാംഗി വര്‍ണത്തില്‍ പാടിത്തുടങ്ങി ഹരിവരാസനത്തില്‍ അവസാനിച്ച സംഗീതക്കച്ചേരി മൂന്നു മണിക്കൂര്‍ നീണ്ടു. പത്ത് വര്‍ഷത്തിനു ശേഷമായിരുന്നു യേശുദാസിന്റെ സംഗീതക്കച്ചേരി അബുദാബിയില്‍ നടന്നത്. മഹാദേവ ശര്‍മ (വയലിന്‍), കെ വി പ്രസാദ് (മൃദംഗം), തൃപ്പൂണിത്തുറ രാധാകൃഷ്ണന്‍ (ഘടം), അനില്‍ പയ്യന്നൂര്‍, ശര്‍മ (തംബുരു) എന്നിവരാണ് ഉപകരണ സംഗീതം പകര്‍ന്നത്. സാംസ്‌കാരിക സമ്മേളനത്തില്‍ യുഎഇ എക്‌സ്‌ചേഞ്ച് സെന്റര്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസറും മാനേജിംഗ് ഡയറക്ടറുമായ ബി.ആര്‍. ഷെട്ടി “കലാരത്‌ന പുരസ്‌കാരം കെ ജെ യേശുദാസിനും “മാധ്യമശ്രീ പുരസ്‌കാരം ഉണ്ണി ബാലകൃഷ്ണനും സമ്മാനിച്ചു.
ഇന്ത്യ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് തോമസ് ജോണ്‍, മലയാളി സമാജം ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗീസ്, കേരള സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ജയകുമാര്‍, കല അബുദാബി പ്രസിഡന്റ് സുരേഷ് പയ്യന്നൂര്‍, ജനറല്‍ സെക്രട്ടറി വര്‍ക്കല ജയപ്രകാശ്, വനിതാ വിഭാഗം കണ്‍വീനര്‍ സായിദാ മഹബൂബ് പങ്കെടുത്തു.