മമ്പുറം തങ്ങള്‍ ഉറൂസിന് നാളെ തുടക്കം

Posted on: November 23, 2013 8:16 am | Last updated: November 23, 2013 at 8:16 am

തിരൂരങ്ങാടി: മമ്പുറം തങ്ങളുടെ തറവാട് വീടായ തറമ്മല്‍പുര അലവിയ്യ ദര്‍സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മമ്പുറം ഖുതുബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ 175-ാം ഉറൂസ് മുബാറകിന് നാളെ തുടക്കം കുറിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈകുന്നേരം 4.30ന് നടക്കുന്ന മമ്പുറം മഖാം കൂട്ട സിയാറത്തിന് സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. തിരൂരങ്ങാടി ഖാസി ഒ കെ അബ്ദുല്ലകുട്ടി മഖ്ദൂമി കൊടികയറ്റം നിര്‍വഹിക്കും. 24ന് വൈകുന്നേരം ഏഴിന് അബ്ദുല്‍ വാസിഅ് സഖാഫിയും 25ന് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമിയും പ്രഭാഷണം നടത്തും. 26ന് വൈകുന്നേരം 6.30ന് മൗലിദ് സദസ് നടക്കും. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കടലുണ്ടിയുടെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന സമാപന സമ്മേളനം പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ അധ്യക്ഷത വഹിക്കും.
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം പ്രഭാഷണം നടത്തും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, തിരൂര്‍ക്കാട് കുഞ്ഞുട്ടിതങ്ങള്‍, പി കെ എസ് തങ്ങള്‍ തലപ്പാറ, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, കെ കെ എസ് തങ്ങള്‍, സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്‌രി, സയ്യിദ് മുഹ്‌സിന്‍ സഖാഫി, സയ്യിദ് നൂറുദ്ദീന്‍ ജിഫ്‌രി, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, ഒ കെ അബ്ദുല്ലക്കുട്ടി മഖ്ദൂമി, മമ്പീതി മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍, അലി ബാഖവി ആറ്റുപുറം, ശറഫുദ്ദീന്‍ സഖാഫി കുറ്റിപ്പുറം, പകര മുഹമ്മദ് അഹ്‌സനി, എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.
ഖുതുബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി തങ്ങളുടെ അമ്മാവനായ ശൈഖ് ഹസന്‍ ജിഫ്‌രിയുടെ വീടായ തറമ്മല്‍പുരയിലാണ് മമ്പുറം തങ്ങള്‍ മലബാറിലെത്തിയ ഘട്ടത്തില്‍ ഏറെകാലം താമസിച്ചിട്ടുള്ളത്.
ചരിത്ര പ്രസിദ്ധമായ ഈ വീട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുണ്ടൂര്‍ ഉസ്താദ് വിലക്ക് വാങ്ങി ഇവിടെ ദര്‍സ് ആംരഭിക്കുകയായിരുന്നു. ഉസ്താദിന്റെ മരുമകനായ അബ്ദുലത്തീഫ് സഖാഫിയുടെ നേതൃത്വത്തില്‍ ഇവിടെ ദര്‍സ് നടന്നുവരുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ അബ്ദുലത്തീഫ് സഖാഫി മമ്പുറം, കെ സി മുഹമ്മദ് കുട്ടിഹാജി മമ്പുറം, അബ്ദുല്‍ മജീദ് സൈനി കൊളപ്പുറം, പി പി അന്‍വര്‍, സി എച്ച് മുജീബ് പങ്കെടുത്തു.