101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു

Posted on: November 22, 2013 7:16 am | Last updated: November 22, 2013 at 8:17 am

പുത്തന്‍കുന്ന്: ഡിസംബര്‍ അഞ്ചിന് വ്യാഴാഴ്ച പുത്തന്‍കുന്നില്‍ ശൈഖുന കാന്തപുരം ഉസ്താദിന് സ്വീകരണം നല്‍കുവാന്‍ തീരുമാനിച്ചു. പുത്തന്‍കുന്നിന്റെ മഹല്ലു ഖാസിയായി ബൈഅത്ത് ചെയ്ത കാന്തപുരം ഉസ്താദിന് മഹല്ലിന്റെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കും.
ചടങ്ങില്‍ പുനര്‍നിര്‍മാണം നടത്തുന്ന മദ്‌റസയുടെ ശിലാസ്ഥാപനകര്‍മ്മവും ശൈഖുന നിര്‍വഹിക്കും.പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.യോഗത്തില്‍ മഹല്ല് പ്രസിഡന്റ് കെ സുബൈര്‍ അധ്യക്ഷത വഹിച്ചു. അബൂത്വാഹിര്‍ അമാനി,ഉമര്‍ സഖാഫി പാക്കണ, അസീസ ്മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സെക്രട്ടറി പിവി അബ്ദുല്‍ ഹമീദ് സ്വാഗതവും ജാബിര്‍ എടക്കണ്ടി നന്ദിയും പറഞ്ഞു.