Connect with us

Malappuram

ബിജു രാധാകൃഷ്ണന്റെ മൊഴി തിരൂര്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി

Published

|

Last Updated

മലപ്പുറം: മന്ത്രിമാര്‍ക്കെതിരെ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ തിരൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴി കോടതി തള്ളി. ഇക്കഴിഞ്ഞ ദിവസം വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് കേസില്‍ കുറ്റിപ്പുറം പോലീസ് മജസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോഴാണ് ബിജുരാധാകൃഷ്ണന്‍ മജിസ്‌ട്രേറ്റ് വി ശ്രീജ മുമ്പാകെ പരസ്യമായി മൊഴി നല്‍കിയത്. മുന്‍മന്ത്രി കെ ബി ഗണേഷ്‌കുമാര്‍, മന്ത്രി എ പി അനില്‍കുമാര്‍, കേന്ദ്ര വ്യോമയാന സഹമന്ത്രി കെ സി വേണുഗോപാല്‍, വിജിലന്‍സ് ഐ ജി എം ആര്‍ അജിത്കുമാര്‍ എന്നിവര്‍ക്ക് സരിതാ നായരുമായി ശാരീരികമായും സാമ്പത്തികമായും ബന്ധമുണ്ടെന്നും ഇക്കാര്യം തനിക്ക് അറിയുന്നതിനാല്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്ന ഭീതിയിലാണ് തന്നെ മാത്രം കേസുകളില്‍ കുടുക്കി പോലീസ് കസ്റ്റഡിയില്‍ പാര്‍പ്പിക്കുന്നതെന്നും ബിജു മൊഴി നല്‍കിയിരുന്നു.
രശ്മിയുടെ മരണത്തെ സംബന്ധിച്ചുള്ള കേസിന്റെ വിചാരണ നടക്കുന്ന സമയത്ത് തന്റെ അഭിഭാഷകനെ കാണാന്‍ പോലും അവസരം നല്‍കിയില്ലെന്നും ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയിരുന്നു. തന്റെ മൊഴി പരാതിയായി സ്വീകരിച്ച് ഹൈക്കോടതിക്കും ആഭ്യന്തരവകുപ്പും അയച്ചു നടപടിയെടുക്കണമെന്നും മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഓപ്പണ്‍ കോര്‍ട്ടില്‍ ബിജു രാധാകൃഷ്ണന്റെ പേര് വിളിച്ച ശേഷം മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാകനാകില്ലെന്ന് അഭിപ്രായപ്പെട്ട് മജിസ്‌ട്രേറ്റ് പരാതി തള്ളിയത്.

---- facebook comment plugin here -----

Latest