സമൂഹത്തിനിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന തബ് ലീഗ് ജമാഅത്തിനെ സൂക്ഷിക്കുക

Posted on: November 21, 2013 8:16 am | Last updated: November 21, 2013 at 8:16 am

ഗൂഡല്ലൂര്‍: സമൂഹത്തിനിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന തബ് ലീഗ് ജമാഅത്തിനെ സൂക്ഷിക്കണമെന്ന് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തമിഴ്‌നാട് ഘടകം ആവശ്യപ്പെട്ടു. സമൂഹത്തിനിടയില്‍ വെള്ളതലപ്പാവും താടിയും ജുബ്ബയും അണിഞ്ഞ് യഥാര്‍ഥ ഇസ് ലാമിന്റെ വാക്താക്കളാണെന്ന രീതിയില്‍ അവബോധം സൃഷ്ടിക്കുന്ന തബ് ലീഗ്കാരെ നാം തിരിച്ചറിയണം. സാധാരണക്കാരുടെ വിശ്വാസത്തില്‍ വിള്ളല്‍ സൃഷ്ടിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്. തിരിപ്പൂര്‍ മര്‍കസ് ഐനുല്‍ഹുദായില്‍ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് അബ്ദുറഹീം ബാഖവി അധ്യക്ഷതവഹിച്ചു. അബ്ദുല്‍ഹകീം ഇംദാദി കോയമ്പത്തൂര്‍ ഉദ്ഘാടനം ചെയ്തു. എസ് ജെ എം നീലഗിരി ജില്ലാ പ്രസിഡന്റ് സി കെ എം പാടന്തറ പ്രാര്‍ത്ഥന നടത്തി.
പി അലി സഅദി, സി പി കുഞ്ഞിമുഹമ്മദ് മുസ് ലിയാര്‍ മണ്ണാര്‍ക്കാട്, ഷാജഹാന്‍ ഇംദാദി തിരിപ്പൂര്‍, ഇബ്രാഹീം സഖാഫി വാള്‍പ്പാറ, അബ്ദുല്‍ജലീല്‍ ഹസ്‌റത്ത് തിരുച്ചി, അബ്ദുല്‍ഖാദര്‍ ഹസ്‌റത്ത് കരൂര്‍, അബ്ദുല്‍ജബ്ബാര്‍ സഖാഫി സേലം, മുഹ് സിന്‍ ഹസ്‌റത്ത് നാഗൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എസ് ജെ എം തമിഴ്‌നാട് ഘടകം സെക്രട്ടറി പി എ നാസര്‍ മുസ് ലിയാര്‍ ഊട്ടി സ്വാഗതവും ഇസ് മാഈല്‍ ഉലൂമി കോയമ്പത്തൂര്‍ നന്ദിയും പറഞ്ഞു.