ആറന്‍മുള: കേന്ദ്ര തീരുമാനം നിര്‍ഭാഗ്യകരമെന്ന് മേധാ പട്കര്‍

Posted on: November 20, 2013 6:53 pm | Last updated: November 20, 2013 at 6:53 pm

medha patkarന്യൂഡല്‍ഹി: ആറന്‍മുള വിമാനത്താവളത്തിന് കേന്ദ്രം അന്തിമാനുമതി നല്‍കിയത് നിര്‍ഭാഗ്യകരമാണെന്ന് മേധാ പട്കര്‍. പദ്ധതി തണ്ണീര്‍ത്തടങ്ങളെ ഇല്ലാതാക്കും. ഉത്തരവ് കേന്ദ്രം പിന്‍വലിക്കണം. അനുമതി നല്‍കുന്നതിന് മുമ്പ് ആറന്‍മുളയിലെ ജനങ്ങളോട് ആലോചിക്കണമായിരുന്നെന്നും മേധ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വിമാനത്താവളത്തിന് കേന്ദ്രം അന്തിമാനുമതി നല്‍കിയത്. അനുമതി നല്‍കിയതിനെതിരെ ഭരണ-പ്രതിപക്ഷ നേതാക്കള്‍ ശക്തമായി പ്രതികരിച്ചിരുന്നു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, കോണ്‍ഗ്രസ് നേതാക്കളായ വി എം സുധീരന്‍, കെ മുരളീധരന്‍, വി ഡി സതീശന്‍ തുടങ്ങിയവര്‍ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു.