Connect with us

Kozhikode

ലീഗിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കും: ചെന്നിത്തല

Published

|

Last Updated

കോഴിക്കോട്:മുസ്‌ലിം ലീഗ് യു ഡി എഫിന്റെ കൂടെനില്‍ക്കുന്ന വിശ്വസ്ത ഘടകകക്ഷിയാണെന്നും അവരുടെ താത്പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കുമെന്നും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല.
മുസ്‌ലിം ലീഗിന്റെ താത്പര്യം പൂര്‍ണമായും അംഗീകരിക്കും. അവരുടെ വികാരം ഉള്‍ക്കൊള്ളും. ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും. എല്‍ ഡി എഫിനൊപ്പം പോകുന്നതിനെക്കുറിച്ച് അവര്‍ക്കു ചിന്തിക്കേണ്ട കാര്യമില്ലെന്നും അവര്‍ യു ഡി എഫിനൊപ്പം ഉറച്ചു നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ചെന്നിത്തല പറഞ്ഞു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ നിറം പിടിപ്പിച്ച കഥകളുമായി കര്‍ഷകരെ സമരത്തിനിറക്കരുതെന്ന് ചെന്നിത്തല ആരോപിച്ചു. അനാവശ്യ ആശങ്ക നിറച്ചു സമരത്തിലേക്കു തള്ളിവിടുന്നത് ശരിയല്ല. സഭാവിശ്വാസികളുടെ വികാരം രൂപതാ അധ്യക്ഷന്‍മാര്‍ പ്രകടിപ്പിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അക്രമങ്ങള്‍ക്കു പിന്നില്‍ സഭയോ നേതാക്കളോ അല്ല, സാമൂഹികവിരുദ്ധരാണ്. സമരം രാഷ്ട്രീയ ലക്ഷ്യമുള്ളതാണെന്നും കരുതുന്നില്ല. കര്‍ഷകര്‍ക്ക് ആശങ്കക്കു വകയില്ലെന്ന വസ്തുത ബോധ്യപ്പെടുത്തുന്നതിലാണ് പ്രശ്‌നം. ഇനി കര്‍ഷകര്‍ക്കു ദോഷകരമായി എന്തെങ്കിലുമുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ തിരുത്തുക തന്നെ ചെയ്യും.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സി പി എമ്മും ഇടതുപക്ഷവും മുതലകണ്ണീരൊഴുക്കുകയാണ്. ചെന്നിത്തല പറഞ്ഞു.

---- facebook comment plugin here -----