Connect with us

Ongoing News

സച്ചിന് ഭാരതരത്‌ന നല്‍കിയതിനെതിരെ ഹരജി

Published

|

Last Updated

ന്യൂഡല്‍ഹി: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കിയത് ചോദ്യം ചെയ്ത് കോടതിയില്‍ കേസ്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും ജനങ്ങളുടെ വികാരം വൃണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ബീഹാര്‍ സ്വദേശിയായ അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓഝ പ്രാദേശിക കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. ഹോക്കി ഇതിഹാസം ധ്യാന്‍ചന്ദിനെ വിസ്മരിച്ച് സച്ചിനെ മാത്രം ഭാരതരത്‌നക്ക് തിരഞ്ഞെടുത്തത് രാജ്യത്തെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, സ്‌പോര്‍ട്‌സ് മന്ത്രി ഭന്‍വര്‍ ജിതേന്ദ്ര എന്നിവര്‍ ഇക്കാര്യത്തില്‍ കുറ്റക്കാരാണെന്ന് ഹരജിയില്‍ ആരോപിക്കുന്നു. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി വാദം കേള്‍ക്കാനായി അടുത്ത മാസം പത്തിലേക്ക് മാറ്റി.

Latest