കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ കൈയ്യും കഴുത്തും വെട്ടും: പിസി ജോര്‍ജ്

Posted on: November 19, 2013 7:00 pm | Last updated: November 20, 2013 at 12:53 am

PC-GEORGE

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ കൈയ്യും കഴുത്തും വെട്ടുമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തീരുമാനിച്ചതിനെതുടര്‍ന്നുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് പിടി തോമസ് എം.പിയും ഇടുക്കി രൂപതാ അധ്യക്ഷനും തമ്മില്‍ വാക്ക് തര്‍ക്കം രൂക്ഷമായിരുന്നു. എന്നാല്‍ പി.ടി തോമസ് എം.പിയുടെ അഭിപ്രായം പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്ന നിലപാടാണ് ഇടുക്കിയിലെ ഐ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് പി.സി ജോര്‍ജും രംഗത്തെത്തിയത്.