എഞ്ചിനീയേഴ്‌സ് സമ്മേളനവും പ്രദര്‍ശനവും ആരംഭിച്ചു

Posted on: November 19, 2013 7:38 am | Last updated: November 19, 2013 at 7:38 am

ദോഹ: അറബ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ ഇലക്ട്രിക്കല്‍ ഇല്കട്രോണിക് എന്‍ജിനീയര്‍മാരുടെ ഏഴാം സമ്മേളനത്തിനും അതോടനുബന്ധിച്ച എക്‌സിബിഷനും ദോഹയില്‍ തുടക്കമായി. ഖത്തര്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ‘മികച്ച ജീവിതനിലവാരത്തിനായ്’ എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സമ്മേളനം മൂന്നു നാള്‍ നീണ്ടു നില്‍ക്കും. ഇന്റര്‍ നാഷണല്‍ ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയര്‍മാരുടെ ഈ മേഖലയിലെ ഗവേഷണങ്ങളും പഠനങ്ങളും സംബന്ധിച്ച വിലയിരുത്തലുകള്‍ക്കു കൂടി സമ്മേളനം വേദിയാകും.രംഗത്തെ പുത്തന്‍ പ്രവണതകളും വെല്ലുവിളികളും യോഗം ചര്‍ച്ച ചെയ്യും.