Connect with us

Palakkad

റെയില്‍വേ ഗേറ്റും വീതികുറഞ്ഞ പാലവും വാടാനാംകുര്‍ശ്ശിയില്‍ ഗതാഗതക്കുരുക്ക് പതിവാകുന്നു

Published

|

Last Updated

പട്ടാമ്പി: റയില്‍വേഗേറ്റും വീതികുറഞ്ഞ പാലവും പട്ടാമ്പി-പാലക്കാട് ഹൈവേയിലെ വാടാനാംകുര്‍ശ്ശിയില്‍ ഗതാഗതകുരുക്ക് പതിവാകുന്നു. തീവണ്ടി കടന്നുപോകുന്നതിനായി ഗേറ്റ് അടച്ചിട്ട് ശേഷം വാഹനങ്ങള്‍ക്ക് കടന്ന് പോകുന്നതിനായി തുറക്കുന്ന സമയത്താണ് ഗതാഗത കുരുക്ക് രൂക്ഷമാകുന്നത്.
ഗേറ്റ് അടച്ചിടുമ്പോള്‍ നൂറുകണക്കിന് വാഹനങ്ങളാണ് ഇവിടെ നിര്‍ത്തിയിടുന്നത്. ഗേറ്റിനോട് ചേര്‍ന്നുള്ള പാലത്തിലൂടെ ഇരുവശങ്ങളിലുമുള്ള വാഹനങ്ങള്‍ പാലത്തിന്റെ വീതികുറവുകാരണം ഒരുമിച്ച് കടന്നു പോകാന്‍ കഴിയതാകുകയും മറുവശത്തെ വാഹനങ്ങള്‍ കടന്ന്‌പോകും വരെ വലിയ വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിടെണ്ടിയും വരുന്നു. ഇതിന് പുറമേ ഗേറ്റിന്‌ചേര്‍ന്നുള്ള കൊടുംവളവും ഈ ഭാഗങ്ങളിലെ അപകടങ്ങളും ഗതാഗതകുരുക്കിന് കാരണമാകുന്നുണ്ട്.
പാലത്തിന്റെ വീതികുറവ് കാരണം അനുഭവപ്പെടുന്ന ഈ ഗതാഗതകുരുക്ക് ഇതു വഴി കടന്ന് പോകുന്ന പൊതുമാരാമത്ത് വകുപ്പുദ്യോഗസ്ഥരും ജനപ്രതിനിധികളും കണ്ടില്ലെന്ന് നടിക്കുകയാണ്. ഹൈവേയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും കാലപ്പഴക്കം ചെന്ന വീതികുറഞ്ഞ പാലം വീതികൂട്ടി പുതുക്കിപണിതാല്‍ മാത്രമേ ഇവിടുത്തെ ഗതാഗതകുരുക്കിന് പരിഹാരമാകുകയുള്ളൂ. ഇതിനായി പോതുമാരമാത്ത് വകുപ്പും, ജനപ്രതിനിധികളും എത്രയും പെട്ടെന്ന് മുന്‍കൈയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Latest