ബ്യൂട്ടി മാര്‍ക്ക് ഗോള്‍ഡ് മണ്ണാര്‍ക്കാടും

Posted on: November 17, 2013 2:22 am | Last updated: November 17, 2013 at 2:22 am

മണ്ണാര്‍ക്കാട്: സുതാര്യമായ ഗുണമേന്‍മയിലൂടെ സ്വര്‍ണാഭരണ വിപണന രംഗത്ത് ജനപ്രീതിയാര്‍ജിച്ച ബ്യൂട്ടി മാര്‍ക്ക് ഗോള്‍ഡിന്റെ നാലാമത് ഷോറൂം നവംബര്‍ 21 വ്യാഴാഴ്ച മുതല്‍ മണ്ണാര്‍ക്കാടില്‍ പ്രവര്‍ത്തനമാരംഭിക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോറൂമിന്റെ ഉദ്ഘാടനം രാവിലെ 10 മണിക്ക് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുമെന്നും ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകുന്നേരം നാല് മണിക്ക് സിനിമാ താരങ്ങളായ ജഗദീഷ്, സിദ്ദീഖ്, ഉണ്ണിമുകുന്ദന്‍, ജയസൂര്യ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കുമെന്നും ബ്യൂട്ടിമാര്‍ക്ക് ഗോള്‍ഡ് സാരഥികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. മത, രാഷ്ട്രീയ, കലാ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കുന്ന ചടങ്ങില്‍ വര്‍ണാഭമായ കലാവിരുന്നും അരങ്ങേറും.
ആധുനിക സൗകര്യങ്ങളോടെ രൂപകല്‍പന ചെയ്ത ഷോറൂമില്‍ നിരവധി വിവാഹ പാര്‍ട്ടികള്‍ക്ക് ഒരുമിച്ച് പര്‍ച്ചേഴ്‌സ് ചെയ്യുന്നത ിനുള്ള പ്രത്യേക സജ്ജീകരണം, വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യം, കിഡ്‌സ് പ്ലേ ഏരിയ, പ്രയര്‍ ഹാള്‍, കുട്ടികളുടെ ആഭരണങ്ങള്‍, ഡയമന്‍ഡ് പ്ലാറ്റിനം, ഇറ്റാലിയന്‍ സില്‍വര്‍ ആഭരണങ്ങള്‍ എന്നിവക്കായി പ്രത്യേക സെക്ഷന്‍, എല്ലാ ക്രഡിറ്റ് -ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിനുള്ള സൗകര്യം, ആഭരണങ്ങളുടെ ഗുണമേന്‍മ ഉറപ്പുവരുത്തുത ിനായി ഗോള്‍ഡ് കാരറ്റ് അനലൈസര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് മൂന്ന് മാസക്കാലം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി സവിശേഷ പര്‍ച്ചേസ് ആനുകൂല്യങ്ങളും സര്‍പ്രൈസ് ഗിഫ്റ്റുകളും ഒരുക്കിയിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.