എസ് എസ് എഫ് ഹയര്‍സെക്കന്‍ഡറി സമ്മേളനം ഇന്ന് നാല് കേന്ദ്രങ്ങളില്‍

Posted on: November 16, 2013 10:49 pm | Last updated: November 16, 2013 at 10:49 pm

കാസര്‍കോട്: അറിവിനെ സമരായുധമാക്കുക എന്ന പ്രമേയത്തില്‍ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി ഡിവിഷന്‍ തലങ്ങളില്‍ നടത്തുന്ന ഹയര്‍സെക്കന്‍ഡറി സമ്മേളനം ഇന്ന് ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ നടക്കും. ആത്മീയം, സംഘാടനം, പേഴ്‌സണാലിറ്റി തുടങ്ങിയ സെഷനുകളില്‍ നടക്കുന്ന സമ്മേളനത്തില്‍ ഡിവിഷന്‍ പരിധിയിലെ ഹയര്‍സെക്കന്ററി വിദ്യാര്‍ഥികളാണ് സംബന്ധിക്കുന്നത്.
ചെര്‍ക്കള പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ബദിയടുക്ക ഡിവിഷന്‍ സമ്മേളനം എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് സഅദി ദേലമ്പാടി ഉദ്ഘാടനം ചെയ്യും. ഇസ്ഹാഖ് പാലക്കോട്, ഹാരിസ് ഹിമമി വിഷയാവതരണം നടത്തും. ഡിവിഷന്‍ പ്രസിഡന്റ് ഉമര്‍ സഖാഫി പള്ളത്തൂര്‍ അധ്യക്ഷത വഹിക്കും.
കാസര്‍കോട് അക്കാദമിയില്‍ നടക്കുന്ന കാസര്‍കോട് ഡിവിഷന്‍ പരിപാടി ഡിവിഷന്‍ പ്രസിഡന്റ് ഹനീഫ് സഅദി ആരിക്കാടിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ക്ഷേമ കാര്യ സെക്രട്ടറി ഹസ്ബുല്ല തളങ്കര ഉദ്ഘാടനം ചെയ്യും.എസ് എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുറഹീം സഖാഫി സലാം സഖാഫി പാടലടുക്ക, അബ്ദുല്‍ കരീം ഡി.കെ വിഷയാവതരണം നടത്തും.
അലാമിപ്പള്ളിയില്‍ നടക്കുന്ന കാഞ്ഞങ്ങാട് ഡിവിഷന്‍ ഹയര്‍സെക്കന്‍ഡറി സമ്മേളനം എസ് വൈ എസ് സോണല്‍ സെക്രട്ടറി അശ്രഫ് അശ്‌റഫി ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ വിഷയാവതരണം നടത്തും. അബ്ദുല്‍ സത്താര്‍ സഖാഫി ആത്മീയം സെഷന്‍ അവതരിപ്പിക്കും.
കുണിയയില്‍ നടക്കുന്ന ഉദുമ ഡിവിഷന്‍ സമ്മേളനം ആബിദ് സഖാഫി മൗവ്വല്‍ അധ്യക്ഷത വഹിക്കും. ജില്ലാ കാമ്പസ് സെക്രട്ടറി സ്വലാഹുദ്ദീന്‍ അയ്യൂബി വിഷയാവതരണം നടത്തും. ജില്ല ട്രഷറര്‍ റഫീഖ് സഖാഫി പ്രസംഗിക്കും.