എസ് വൈ എസ് പഠനമുറിക്ക് മഞ്ചേശ്വരത്ത് തുടക്കമായി

Posted on: November 16, 2013 10:47 pm | Last updated: November 16, 2013 at 10:47 pm

മഞ്ചേശ്വരം: എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സംഘടനാ സ്‌കൂളിന്റെ ഭാഗമായി മഞ്ചേശ്വരം സര്‍ക്കിള്‍ പരിധിയിലെ പതിമൂന്ന് യൂണിറ്റുകളില്‍ നടത്തുന്ന പഠനമുറി ക്യാമ്പിന് ഹൊസങ്കടി മള്ഹറില്‍ തുടക്കമായി. സര്‍ക്കിള്‍ പ്രിസിഡന്റ് സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. ദഅ്‌വാ കാര്യ വൈസ് പ്രിസിഡന്റ് ഹസന്‍ സഅദി അല്‍ അഫഌലി ദഅ്‌വ എന്ന വിഷയം അവതരിപ്പിച്ചു. സര്‍ക്കിള്‍ ജന. സെക്രട്ടറി ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍ പ്രവര്‍ത്തന പദ്ധതി അവതരിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് സഅദി പൊസോട്ട് അധ്യക്ഷതവഹിച്ചു.
മച്ചമ്പാടി: മച്ചമ്പാടി യൂണിറ്റ് പഠന മുറി സി എം നഗറില്‍ മഞ്ചേശ്വരം സോണ്‍ വൈസ് പ്രസിഡന്റ് ഉമറുല്‍ ഫാറൂഖ് മദനി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് സഖാഫി അധ്യക്ഷതവഹിച്ചു. ഹാരിസ് ഹനീഫി വിഷയാവതരണം നടത്തി. ഹസന്‍ സുഹ്‌രി സ്വാഗതം പറഞ്ഞു.
കുഞ്ചത്തൂര്‍: സുന്നി സെന്ററില്‍ നടന്ന എസ് വൈ എസ് പഠനമുറി സര്‍ക്കിള്‍ പ്രസിഡന്റ് സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ മജീദ് ഹാജി അധ്യക്ഷതവഹിച്ചു. എസ് വൈ എസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ ദഅ്‌വാ പദ്ധതി അവതരിപ്പിച്ചു. ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍ സ്വാഗതം പറഞ്ഞു.
കെദുമ്പാടി: എസ് വൈ എസ് പഠനമുറി കെദുമ്പാടി സുന്നി സെന്ററില്‍ നടന്നു. സര്‍ക്കിള്‍ വൈസ് പ്രസിഡന്റ് ഹസന്‍ സഅദി അല്‍ അഫഌലി ഉദ്ഘാടനം ചെയ്തു ഇബ്‌റാഹിം ഖലീല്‍ അഹ്‌സനി പ്രവര്‍ത്തന പദ്ധതി അവതരിപ്പിച്ചു. പാവൂര്‍, ഗുഡ്ഡഗേരി യൂണിറ്റുകളില്‍ ഇന്ന് വൈകിട്ട് ഏഴ് മണിക്ക് യൂണിറ്റ് ഓഫീസുകളില്‍ നടക്കും.