Connect with us

International

ശനി സുന്ദരനായി; യഥാര്‍ഥ ചിത്രവുമായി നാസ

Published

|

Last Updated

വാഷിംഗ്ടണ്‍: ശനിയുടെ യഥാര്‍ഥ ചിത്രവുമായി നാസ. ഇതാദ്യമായാണ് ബഹരാകാശത്ത് വെച്ച് ശനിയുടെ യഥാര്‍ഥ ചിത്രം പകര്‍ത്തുന്നത്. ശനിയെ കുറച്ച് പഠിക്കാന്‍ നാസ അയച്ച കാസിനിയെന്ന ഉപഗ്രഹമാണ് ശനിയുടെ ചിത്രം പകര്‍ത്തിയത്.
141 വൈഡ് ആംഗിള്‍ പനോരമിക് ചിത്രങ്ങളാണ് കാസിനി പകര്‍ത്തിയത്. 6,51,561 കിലോമീറ്റര്‍ അകലെ വെച്ചാണ് കാസിനി ശനിയുടെ ഫോട്ടോയെടുത്തത്. വലയങ്ങള്‍ക്ക് അകത്ത് ഭ്രമണം ചെയ്യുന്ന ശനിയുടെ ചിത്രങ്ങളാണ് ലഭിച്ചത്.
ശനിയുടെ ഉപഗ്രഹങ്ങളാണ് വര്‍ണവലയം തീര്‍ക്കുന്നത്. ശനിയുടെ ചാരത്ത് നിന്ന് ഭൂമിയുടെയും വലം വെക്കുന്ന ചന്ദ്രന്റെയും ചിത്രങ്ങളും കാസിനി പകര്‍ത്തിയിട്ടുണ്ട്. ഈ മാസം ആദ്യ വാരമാണ് ചിത്രങ്ങള്‍ പകര്‍ത്തിയതെന്ന് നാസയുടെ വെബ്‌സൈറ്റില്‍ പറയുന്നു.

Latest