Connect with us

Kozhikode

പന്തിരിക്കര പെണ്‍വാണിഭം:അന്വേഷണത്തിന് 10 അംഗ സംഘം

Published

|

Last Updated

പേരാമ്പ്ര: പന്തിരിക്കര കേന്ദ്രീകരിച്ചു നടന്ന പെണ്‍വാണിഭക്കേസ് അന്വേഷണം ത്വരിതപ്പെടുത്തുന്നതിന് 10 അംഗ അന്വേഷണ സംഘത്തെ നിയോഗിച്ചു. റൂറല്‍ എസ് പി അശ്‌റഫ് മേല്‍നോട്ടം വഹിക്കുന്ന കേസില്‍ സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പല കോണുകളില്‍ നിന്നന്വേഷിച്ച് ക്രോഡീകരിക്കുന്നതിനാണ് പ്രത്യേക സംഘത്തിന് രൂപം നല്‍കിയത്. താമരശ്ശേരി ഡി വൈ എസ് പി ജയ്‌സണ്‍ കെ എബ്രഹാം, പേരാമ്പ്ര സി ഐ വി വി ലതീഷ്, കുറ്റിയാടി സി ഐ ബെന്നി, വളയം എസ് ഐ രാജീവന്‍, പെരുവണ്ണാമൂഴി എസ് ഐ ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങുന്ന ടീമാണ് കേസന്വേഷിക്കുന്നത്.

അതിനിടെ കേസില്‍ പ്രതികളായ മൂന്ന് പേര്‍ ആദ്യം ദുബൈയിലേക്കും അവിടുന്ന് ഖത്തറിലേക്കും കടന്നതായാണ് വിവരം. പ്രതികള്‍ ഖത്തറിലുണ്ടെന്ന സൂചനയെ തുടര്‍ന്ന് വിദേശ മലയാളികള്‍ ഇവരെ കണ്ടെത്തി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ വിവരം നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
ഒരു പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തുന്നതിനിടയില്‍ എഴുതിവെച്ച കുറിപ്പാണ് വിവാദ സംഭവത്തിലേക്ക് വിരല്‍ ചൂണ്ടിയത്. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 14 കാരിയെ ഉള്‍പ്പെടെ ഒട്ടേറെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന സൂചനയാണ് കുട്ടിയെഴുതിയ കുറിപ്പിലുള്ളത്. പ്രലോഭിപ്പിച്ചും നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമായിരുന്നു പീഡനം. വിനോദ സഞ്ചാര കേന്ദ്രമായ ജാനകി കാട്ടിലും കോഴിക്കോട്ട് ബീച്ചിനടുത്തുള്ള ലോഡ്ജിലും പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നാണ് പുറത്തുവന്ന വിവരം. ഇത് സംബന്ധിച്ച് നല്‍കിയ പരാതി പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ അവഗണിച്ചുവെന്ന ആക്ഷേപം ഏറെ വിവാദത്തിന് വഴിവെച്ച സാഹചര്യത്തില്‍ ആദ്യം കേസന്വേഷിച്ച ഡി വൈ എസ് പിയെ ചുമതലയില്‍ നിന്ന് മാറ്റുകയായിരുന്നു.

---- facebook comment plugin here -----

Latest