അശ്അരിയ്യ ദര്‍സ് വാര്‍ഷികം 13ന്

Posted on: November 12, 2013 12:23 am | Last updated: November 12, 2013 at 12:23 am

കൊച്ചി:എറണാകുളം ജില്ലയിലെ മത, ഭൗതിക സമന്വയ കലാലയമായ ജാമിഅ അശ്അരിയ്യ ഇസ്‌ലാമിയ്യ ദര്‍സ് വാര്‍ഷികവും സനദ് ദാന സ്വലാത്ത് മജ്‌ലിസ് ദുആ സമ്മേളനവും നാളെ വൈകീട്ട് 6.30-ന് ചേരാനല്ലൂര്‍ അശ്അരിയ്യയില്‍ നടക്കും. പഠനം പൂര്‍ത്തിയാക്കിയ യുവപണ്ഡിതന്മാര്‍ക്കും ഖുര്‍ആന്‍ കോളജില്‍ നിന്ന് ഖുര്‍ആന്‍ മന:പാഠമാക്കിയ ഹാഫിളുകള്‍ക്കും സ്്ഥാനവസ്ത്ര വിതരണവും സനദ് ദാനവും സമ്മേളനത്തില്‍ നടക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ പങ്കെടുക്കും.
സയ്യിദ് സ്വലാഹുദ്ദീന്‍ അല്‍ബുഖാരി, ജഅ്ഫര്‍ കോയ തങ്ങള്‍, സീതിക്കോയ തങ്ങള്‍, ബദവി തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ മദനി കല്‍ത്തറ, എ അഹ്മദ് കുട്ടി ഹാജി, ഹൈബി ഈഡന്‍ എം എല്‍ എ, വി എച്ച് അലി ദാരിമി, കെ കെ അബ്ദുര്‍റഹ്്മാന്‍ മുസ്്‌ലിയാര്‍, എം പി അബ്ദുല്‍ ജബ്ബാര്‍ സഖാഫി, കെ എസ് എം ഷാജഹാന്‍ സഖാഫി, ഹാഷിം തങ്ങള്‍ സംബന്ധിക്കും. മുഹര്‍റം പത്തിന് രാവിലെ പ്രത്യേക ദിക്‌റും ദുആ മജ്്‌ലിസില്‍ നടക്കും.