മുത്തങ്ങയില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി

Posted on: November 10, 2013 10:42 pm | Last updated: November 10, 2013 at 10:42 pm

AMONIUM NITRATEകല്‍പ്പറ്റ: മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരവുമായി രണ്ട് പേര്‍ പിടിയിലായി. 6750 കിലോഗ്രാം അമോണിയം നൈട്രേറ്റുമായി കര്‍ണാടകയിലെ ചിക്കമംഗളൂര്‍ സ്വദേശികളായ ഇസ്ഹാഖ്, ഹക്കീം എന്നിവരാണ് ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെ പിടിയിലായത്. 135 ചാക്കുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കള്‍.

എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്. കൊണ്ടോട്ടി സ്വദേശിയായ സലീം എന്നയാള്‍ക്ക് വേണ്ടിയാണ് സ്‌ഫോക വസ്തുക്കള്‍ കൊണ്ടുവന്നതെന്ന് ഇവര്‍ മൊഴി നല്‍കിയതായി വിവരമുണ്ട്. അതേസമയം ക്വാറികളില്‍ ഉപയോഗിക്കാനാണോ ഇവ കൊണ്ടുവന്നത് എന്നത് സംബന്ധിച്ചും പോലീസ് പരിശോധിക്കുന്നുണ്ട്.