സ്വര്‍ണക്കടത്തില്‍ അമ്മക്കും മകള്‍ക്കും പങ്ക്: ഡി ആര്‍ ഐ

Posted on: November 10, 2013 1:08 pm | Last updated: November 11, 2013 at 7:33 am

കോഴിക്കോട്: കരിപ്പൂര്‍ വഴി സ്വര്‍ണം കടത്തിവരില്‍ ഒരു സ്ത്രീയും അവരുടെ മകളും ഉള്‍പ്പെടുന്നതായി ഡി ആര്‍ ഐ. മലബാറിലെ സ്ത്രീകളെ ഉപയോഗിച്ച് വ്യാപകമായി കള്ളക്കടത്ത് നടത്തുന്നുണ്ടെന്നും ഡി ആര്‍ ഐ കണ്ടെത്തി. ഇതില്‍ കണ്ണികളായവരുടെ വീടുകളിലേക്ക് അന്വേഷണസംഘം പോയെങ്കിലും ആരും സ്വന്തം വീട്ടില്‍ ഇല്ല. നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ ഫയാസിന്റെ എതിര്‍ ഗ്രൂപ്പാണ് കോഴിക്കോട്ട് പിടിയിലായത് എന്നാണ് ഡി ആര്‍ ഐ അറിയിക്കുന്നത്.