Connect with us

National

ഹയാന്‍ ചുഴലിക്കാറ്റ്: ഫിലിപ്പൈന്‍സില്‍ മരണം 10,000 കവിഞ്ഞു

Published

|

Last Updated

മനില: ഫിലിപ്പൈന്‍സില്‍ ശക്തമായി വീശിയ ഹയാന്‍ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 10,000 കവിഞ്ഞതായി റെഡ്‌ക്രോസ് സ്ഥിരീകരിച്ചു. മധ്യ ഫിലിപ്പൈന്‍സിലാണ് കാറ്റ് കാര്യമായി നാശം വിതച്ചത്. ആയിരക്കണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും 8 ലക്ഷത്തിലേറെ പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. അതേസമയം ചുഴലിക്കാറ്റ് വിയറ്റ്‌നാമിലേക്ക് നീങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.

കനത്ത നാശനഷ്ടമാണ് പ്രദേശത്ത് ഉണ്ടായത്. ബഹുനിലക്കെട്ടിടങ്ങള്‍ വരെ തകര്‍ന്നുവീണു. വാര്‍ത്താവിനിമയസംവിധാനം, വൈദ്യുതി വിതരണം എന്നിവ പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. മണിക്കൂറില്‍ 275 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയത്.

2011ല്‍ ഉണ്ടായ ചുഴലിക്കുശേഷമുള്ള ഏറ്റവും ശക്തമായ കാറ്റാണ് ഇപ്പോള്‍ ഫിലിപ്പൈന്‍സില്‍ ഉണ്ടായത്.

ടോക്ലോബാന്‍ വിമാനത്താവളം തകര്‍ന്നന് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്. നൂറുക്കണക്കിന് പേര്‍ വിമാനത്താവളത്തിലും കുടുങ്ങിയിട്ടുണ്ട്.

15,000 സൈനികരെയാണ് വിന്യസിച്ചത്. 40 ലക്ഷം പേരെ ചുഴലിക്കാറ്റ് ദുരിതത്തിലാക്കി.