അല്ലാഹു എന്ന എഴുത്തുമായി ‘പച്ചത്തുള്ളന്‍’ പള്ളിയില്‍

Posted on: November 9, 2013 5:48 pm | Last updated: November 10, 2013 at 12:34 am

PACH-THULLAN

കോഴിക്കോട്: ശരീരത്തില്‍ അല്ലാഹു എന്ന എഴുത്തുമായി പള്ളിയിലെത്തിയ ‘പച്ചത്തുള്ളന്‍’ വിസ്മയമാകുന്നു. കളംതോട് അല്‍ ഹുദാ ഇസ് ലാമിക് ദഅ്‌വ സെന്റര്‍ മസ്ജിദിലാണ് കഴിഞ്ഞ ദിവസം അത്ഭുത പച്ചത്തുള്ളന്‍ എത്തിയത്. വലതുവശത്തെ ചിറകില്‍ ഇളം തവിട്ട് നിറത്തിലുള്ള അല്ലാഹു എന്ന എഴുത്ത് വ്യക്തമായി വായിക്കാനാകും.

മൂന്ന് ദിവസമായി പച്ചത്തുള്ളന്‍ പള്ളിയില്‍ തന്നെയുണ്ട്. വാര്‍ത്തയറിഞ്ഞ് പള്ളിയിലേക്ക് സന്ദര്‍ശക പ്രവാഹമാണ്.

മത്സ്യങ്ങളുടെ ശരീരത്തിലും പഴവര്‍ഗങ്ങളുടെ ഉള്ളിലും സസ്യങ്ങളിലും അല്ലാഹു എന്ന എഴുത്ത് രേഖപ്പെടുത്തപ്പെട്ടത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പലപ്പോളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പച്ചത്തുള്ളന്റെ ശരീരത്തില്‍ എഴുത്ത് കാണുന്നത് ഒരു പക്ഷേ ഇതാദ്യമായിരിക്കും.

വിവിധ സമയങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചില ദൃശ്യങ്ങള്‍ ചുവടെഃ 

Miracle of Allah Stone Standing in air eggplant miracle_allahu 09082009 Miracle of Allah Name 2 Miracle of Allah Name on a plant Miracle of Allah Name on Fish 2