വഖഫ് ബോര്‍ഡ് തിരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടിക സിസംബര്‍ 16ന്

Posted on: November 9, 2013 12:17 am | Last updated: November 9, 2013 at 1:05 am

കൊച്ചി: കേരള വഖഫ് ബോര്‍ഡില്‍ നിലവിലെ ഒഴിവുകളിലേക്ക് നടത്തുന്ന തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക ഡിസംബര്‍ 16ന് പ്രസിദ്ധീകരിക്കും. പട്ടികയെക്കുറിച്ച് ആക്ഷേപമോ പരാതിയോ ഉള്ളവര്‍ ഡിസംബര്‍ 31ന് വൈകിട്ട് അഞ്ചിനകം തെളിവ് സഹിതം എറണാകുളം കലകട്‌േറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗത്തില്‍ സമര്‍പ്പിക്കണം.
വഖഫ് ബോര്‍ഡിന്റെ എറണാകുളത്തെ കാര്യാലയം, കോഴിക്കോട് മേഖല കാര്യാലയം, തിരഞ്ഞെടുപ്പ് വരണാധികാരിയായ എറണാകുളം ജില്ല കലക്ടറുടെ കാര്യാലയം എന്നിവിടങ്ങളിലാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക.
പാര്‍ലമെന്റിന്റെ ഇരു സഭകളിലുമുള്ള കേരളത്തിലെ മുസ്‌ലീം സമുദായാഗംങ്ങളായ ജനപ്രതിനിധികളില്‍ നിന്ന് ഒരാളെയും മുസ്‌ലീ സമുദായാംഗങ്ങളായ കേരള നിയമസഭയിലെ ജനപ്രതിനിധികളില്‍ നിന്ന് രണ്ട്‌പേരെയും മുസ്‌ലീം സമുദായാംഗങ്ങളായ കേരള സംസ്ഥാന ബാര്‍ കൗണ്‍സില്‍ അംഗങ്ങളില്‍ നിന്ന് ഒരാളെയും ഒരു ലക്ഷത്തില്‍ കുറയാത്ത വാര്‍ഷിക വരുമാനമുള്ള വഖഫുകളിലെ മുത്തവല്ലിമാരില്‍ നിന്ന് രണ്ട്‌പേരെയും അവരവര്‍ ഉള്‍പ്പെടുന്ന ഇലക്ടറല്‍ കോളജില്‍ നിന്നും പ്രതിനിധികളെ ചട്ടപ്രകാരം തിരഞ്ഞെടുക്കുന്നതിലേക്ക് യോഗ്യരായ അംഗങ്ങളുടെ പേര്‌വിവരം ഉള്‍ക്കൊള്ളുന്നതാണ് വോട്ടര്‍ പട്ടിക.