Connect with us

Gulf

രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചു

Published

|

Last Updated

അബുദാബി: രാജ്യത്ത് ആദ്യ കൊറോണ വൈറസ് കണ്ടെത്തിയതായി അബുദാബി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. അബുദാബിയിലെ ഒരു ആശുപത്രിയില്‍ ചികിത്സക്കെത്തിയ 75 കാരനായ ഒമാനിയിലാണ് കൊറോണ വൈറസിന്റെ സാന്നിധ്യമുള്ളതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്.
രാജ്യത്ത് സന്ദര്‍ശനത്തിനെത്തിയ ഒമാനി പൗരന്‍ കഴിഞ്ഞ മാസമാണ് ശ്വാസ സംബന്ധമായ അസുഖത്താല്‍ ആശുപത്രിയിലെത്തുന്നത്. പ്രാഥമിക പരിശോധനയില്‍ സംശയം തോന്നിയ അധികൃതര്‍ ഇദ്ദേഹത്തെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. ഇതിലൂടെ കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ടു. ഇദ്ദേഹം ആശുപത്രിയിലെ പ്രത്യേക വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. ഇതുവരെയായി ലോകത്ത് 150 രോഗികളില്‍ അപകടകരമായ കൊറോണ വൈറസ് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്താക്കുന്നു.

---- facebook comment plugin here -----

Latest