വ്യാജചാരായ വില്‍പ്പന: വൃദ്ധ അറസ്റ്റില്‍

Posted on: November 8, 2013 5:26 am | Last updated: November 8, 2013 at 12:26 pm

പെരിയ: വ്യാജ ചാരായ വില്‍പ്പന നടത്തിയ കേസില്‍ പ്രതിയായ വൃദ്ധയെ വനിതാ പോലീസിന്റെ സഹായത്തോടെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പെരിയ പൊയ്യക്കുണ്ടിലെ അച്ചുതന്റെ ഭാര്യ നാരായണി(60)യെയാണ് ഹൊസ്ദുര്‍ഗ് എക്‌സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ ടി രഞ്ജിത്ത് ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
സപ്തംബര്‍ 3ന് വൈകുന്നേരം 5.30 മണിയോടെ കൈക്കോട്ട് കുണ്ടില്‍ നിന്നും പൊയ്യക്കരയിലേക്ക് പോകുന്ന റോഡിലൂടെ 10 ലിറ്റര്‍ കൊളളുന്ന കന്നാസില്‍ നാലു ലിറ്റര്‍ നാടന്‍ ചാരായം വില്‍പ്പനക്ക് കൊണ്ടുപോവുകയായിരുന്ന നാരായണിയെ എക്‌സൈസ് പിടികൂടാന്‍ ശ്രമിച്ചെങ്കിലും നാരായണി ഓടിരക്ഷപ്പെടുകയായിരുന്നു. ഈ ഭാഗങ്ങളില്‍ വ്യാജച്ചാരായ വില്‍പന വര്‍ധിച്ചുവരുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്കാണ് നാരായണിയെ എക്‌സൈസ് അറസ്റ്റ് ചെയ്തത്. നാരായണിയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ്സ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി റിമാന്റ് ചെയ്തു.