ലാവ്‌ലിന്‍ വിധി പറഞ്ഞ ജഡ്ജിക്കെതിരെ പിസി ജോര്‍ജ്

Posted on: November 7, 2013 12:53 pm | Last updated: November 7, 2013 at 12:53 pm

pcgeorgeVകൊല്ലം: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ വിധി പറഞ്ഞ ജഡ്ജിക്ക് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ വിമര്‍ശനം. കോര്‍പ്പറേറ്റുകളെ കേരളത്തിലേക്ക് ക്ഷണിക്കാന്‍ ജഡ്ജി ആരെന്ന് ജോര്‍ജ് ചോദിച്ചു. കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് പിണറായി വിജയനെ ഒഴിവാക്കിയതില്‍ തെറ്റ് കാണുന്നില്ല. എന്നാല്‍ ഉദ്യോഗസ്ഥരെ എങ്ങനെയാണ് ഒഴിവാക്കാനാകുക. കോടതിയുടെ പോക്ക് എങ്ങോട്ടാണ് പോകുന്നതെന്ന് അറിയുന്നില്ലെന്നും പിസി ജോര്‍ജി പറഞ്ഞു.

ജഡ്ജിമാര്‍ ഭരണഘടനാസൃതമായാണ് പെരുമാറേണ്ടത്. ഈ വിധി കേരളത്തിലേക്ക് രാജ്യാന്തര കുത്തകകളെ ധൈര്യപൂര്‍വ്വം കടന്നുവരാന്‍ മന്ത്രിമാര്‍ക്ക് ഉപദേശം നല്‍കുന്നതരത്തിലുള്ളതാണ്. ഇതിന് ജഡ്ജിക്ക് എന്താണ് അധികാരം? ആരാണ് അധികാരം നല്‍കിയതെന്നും പിസി ജോര്‍ജ് ചോദിച്ചു. തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി ആര്‍. രഘുവിനെതിരെയാണ് ജോര്‍ജിന്റെ വിമര്‍ശനം.