രോഹിത് ശര്‍മ്മക്ക് സെഞ്ച്വറി; ഇന്ത്യക്ക് 120 റണ്‍സ് ലീഡ്

Posted on: November 7, 2013 6:10 pm | Last updated: November 7, 2013 at 6:11 pm

sachin_out

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് മല്‍സരത്തിന്റെ രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യക്ക് 120 റണ്‍സ് ലീഡ്. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മ (127*) യും, അര്‍ദ്ധ സെഞ്ച്വറി നേടിയ രവി ചന്ദ്ര അശ്വിനു(92*)മാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

ഇന്ത്യയുടെ മുന്‍നിര ബാറ്റസ്മാന്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ രോഹിത് ശര്‍മ്മയും അശ്വിനും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു. വിന്‍ഡീസ് ആദ്യ ഇന്നിംഗ്‌സില്‍ നേടിയ 234 റണ്‍സിലേക്ക് എത്തില്ലെന്ന സൂചനകള്‍ക്കിടയിലാണ് അശ്വിന്റേയും രോഹിത്തിന്റേയും കൂട്ടുകെട്ട് മല്‍സരത്തിലെ വഴിത്തിരിവായത്.

194 പന്തുകളില്‍ നിന്നും 12 ബൗണ്ടറികളുടേയും ഒരു സിക്‌സറിന്റേയും സഹായത്തിലാണ് രോഹിത് സെഞ്ച്വറി നേടിയത്. 71 പന്തില്‍ ആറുഫോറുകളോടെയായിരുന്നു അശ്വിന്റെ അര്‍ധ സെഞ്ച്വറി.