സലീംരാജിനെതിരായ ആദ്യ കുറ്റപത്രം ഇന്ന്

Posted on: November 7, 2013 9:41 am | Last updated: November 7, 2013 at 9:41 am

SALEEM-RAJകോഴിക്കോട്: നടുറോഡില്‍ കാര്‍ നിര്‍ത്തി പ്രസന്നന്‍ എന്നയാളെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജിനെതിരെ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ക്വട്ടേഷന്‍ സംഘത്തോടൊപ്പമെത്തിയ സലീംരാജിനെ കേസില്‍ ഏഴാംപ്രതിയായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഓച്ചിറ സ്വദേശിയായ യുവതിയെ തേടിയെത്തിയ സംഘം യുവതിയോടൊപ്പം താമസിക്കുകയായിരുന്ന പ്രസന്നനെ വധഭീഷണി മുഴക്കി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് കേസ്. കേസില്‍ മൊത്തം ഏഴ് പ്രതികളാണുള്ളത്. കഴിഞ്ഞ സെപ്തംബര്‍ 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.