ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ചെന്നൈയില്‍ തുടക്കം

Posted on: November 7, 2013 8:45 am | Last updated: November 7, 2013 at 5:49 pm

anandhചെന്നൈ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ചെന്നൈയില്‍ തുടക്കമാകും. ലോക നമ്പര്‍ വണ്‍ താരം മാഗ്നസ് കാള്‍സനും ഇന്ത്യന്‍ ഗ്രാന്റ് മാസറ്റര്‍ വിശ്വനാഥന്‍ ആനന്ദും തമ്മിലുള്ള മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി ജയലളിത നിര്‍വ്വഹിക്കും. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകീട്ട നാല് മണിക്കാണ് ഇന്ത്യ ആദ്യമായി ആതിഥ്യം വഹിക്കുന്ന മത്സരത്തിന്റെ ഉദ്ഘാടനചടങ്ങ്. ശബ്ദം കേള്‍ക്കാത്ത ഗ്ലാസ് ക്യൂബിക്കിളില്‍ നടക്കുന്ന പോരാട്ടം ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് ആരംഭിക്കുക. സ്വന്തം നാട്ടില്‍ നടക്കുന്ന മത്സരത്തിന്റെ ആനുകൂല്യം പരമാവധി മുതലെടുക്കാനുള്ള ശ്രമത്തിലാണ് ആനന്ദ്.